Hindu priest invited by US President Donald Trump recited a Vedic prayer

വൈറ്റ് ഹൗസില്‍ ഹിന്ദു പുരോഹിതന്‍ ശാന്തി മന്ത്രം ചൊല്ലി

Top Stories

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ ഒരു ഹിന്ദു പുരോഹിതന്‍ സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ഥന ചൊല്ലി. ദേശീയ പ്രാര്‍ഥനാ ദിനത്തോടനുബന്ധിച്ചാണ് പ്രാര്‍ഥന ചൊല്ലിയത്. ഈ വര്‍ഷം അമേരിക്കയില്‍ മേയ് ഏഴിനായിരുന്നു ദേശീയ പ്രാര്‍ഥനാ ദിനം ആചരിച്ചത്.


കൊറോണ വൈറസ് ബാധിച്ച എല്ലാവരുടെയും ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയ്ക്കു വേണ്ടിയായിരുന്നു മേയ് ഏഴിനു ഹിന്ദു പുരോഹിതനായ പണ്ഡിറ്റ് ഹരീഷ് ബ്രഹ്മ ഭട്ട് സംസ്‌കൃതത്തില്‍ ശാന്തി മന്ത്രം ചൊല്ലിയത്. തുടര്‍ന്ന് അദ്ദേഹം തന്നെ അതിന്റെ ഇംഗ്ലീഷ് പരിഭാഷയും ചൊല്ലി കേള്‍പ്പിച്ചു. യജുര്‍ വേദത്തില്‍നിന്നും ഉരുത്തിരിഞ്ഞ വേദിക് പ്രാര്‍ഥനയാണു ശാന്തി മന്ത്രം.
യുഎസ് പ്രസിഡന്റ് ട്രംപ് ക്ഷണിച്ചതിനെ തുടര്‍ന്നാണു ബ്രഹ്മ ഭട്ട് വൈറ്റ് ഹൗസിലെത്തിയത്. ന്യൂജേഴ്‌സിയിലെ ബിഎപിഎസ് സ്വാമി നാരായണ്‍ മന്ദിറിലാണു ബ്രഹ്മ ഭട്ട് വസിക്കുന്നത്.

മേയ് ഏഴിന് വൈറ്റ് ഹൗസില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ മറ്റ് മതങ്ങളില്‍നിന്നുള്ള പുരോഹിതരുമെത്തിയിരുന്നു.

Summary: Hindu priest offered prayers at White House.

Share this