ഉത്തരാഖണ്ഡില്‍ വിഷമദ്യ ദുരന്തം: 70 പേര്‍ മരിച്ചു

Uncategorized

 

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെയും ഉത്തര്‍പ്രദേശിലെയും സമീപജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ 70-ലെത്തി. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലുള്ള ബലുപൂരിലും സമീപഗ്രാമങ്ങളിലും 24 പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഉത്തര്‍പ്രദേശിലെ സഹരാന്‍പൂര്‍ ജില്ലയില്‍ 46 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഉത്തരാഖണ്ഡില്‍ 20-ാളം പേര്‍ ചികിത്സയിലുമാണ്. വ്യാഴാഴ്ച വൈകുന്നേരം മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണു മദ്യം കഴിച്ചത്.

Share this