ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് വിരാട് കോഹ്ലിയും പ്രിയങ്ക ചോപ്രയും എത്രയാണ് ഈടാക്കുന്നത് ?

Sports

മുംബൈ: ഭൂരിഭാഗം സെലിബ്രിറ്റീസും ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത് അവരുടെ ആരാധകരുമായി സംവദിക്കാനാണ്. സമീപകാലത്ത് സോഷ്യല്‍മീഡിയ മാനേജ്‌മെന്‍് കമ്പനിയായ ഹൂപ്പര്‍ എച്ച്ക്യു പുറത്തുവിട്ട ‘2019 Instagram Rich List’ ല്‍ വിരാട് കോഹ്‌ലിയും പ്രിയങ്ക ചോപ്രയും സ്ഥാനം പിടിച്ചിരുന്നു. ഇന്ത്യയില്‍നിന്നും ഇവര്‍ രണ്ടു പേര്‍ മാത്രമാണു പട്ടികയിലിടം നേടിയത്.
ഇന്‍സ്റ്റാഗ്രാമില്‍ സ്വാധീനം ചെലുത്തുന്ന സെലിബ്രിറ്റികള്‍ അവരുടെ എക്കൗണ്ടിലെ സ്‌പോണ്‍സേര്‍ഡ് പോസ്റ്റുകളിലൂടെ എത്രമാത്രം സമ്പാദിക്കുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പട്ടിക തയാറാക്കിയത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത് പ്രമുഖ ടിവി പേഴ്‌സനാലിറ്റിയും അമേരിക്കന്‍ സംരംഭകയുമായ കൈലി ജെന്നറായിരുന്നു.
കൈലി ജെന്നര്‍ ഓരോ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്കും ഈടാക്കുന്നത് ഏകദേശം 8.74 കോടി രൂപയാണെന്നു വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ടാം സ്ഥാനത്ത് ഗായിക ഏരിയാന ഗ്രാന്‍ഡേ ആയിരുന്നു. അവര്‍ ഈടാക്കുന്നത് 6.78 കോടി രൂപയാണ്.
പ്രിയങ്ക ചോപ്ര ഇന്‍സ്റ്റാഗ്രാമിലെ ഒരു സ്‌പോണ്‍സേര്‍ഡ് പോസ്റ്റിന് ഈടാക്കുന്നത് 1.87 കോടി രൂപയാണ്.43 ദശലക്ഷം ഫോളോവേഴ്‌സാണ് 37-കാരിയായ പ്രിയങ്കയ്ക്ക് ഇന്‍സ്റ്റാഗ്രാമിലുള്ളത്. 2019 Instagram Rich List ല്‍ പ്രിയങ്കയ്ക്ക് 19ാം സ്ഥാനമാണുള്ളത്.
പട്ടികയില്‍ 23ാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലി ഇന്‍സ്റ്റാഗ്രാമിലെ ഒരു സ്‌പോണ്‍സേര്‍ഡ് പോസ്റ്റിന് ഈടാക്കുന്നത് 1.35 കോടി രൂപയാണ്.

Share this