ടെസ്റ്റ് റാങ്കിങ്ങില്‍ സ്മിത്തിനു തൊട്ടു പിന്നിലെത്തി കൊഹ്ലി

Sports

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനു തൊട്ടു പിന്നില്‍ സ്ഥാനമുറപ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ ഇരട്ട സെഞ്ചുറിയോടെയാണ് കൊഹ്ലിയുടെ ഈ മുന്നേറ്റം. 37 പോയിന്റുകള്‍ നേടിയാണ് കൊഹ്ലി സ്മിത്തിനു പിന്നിലെത്തിയിരിക്കുന്നത്. മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായാല്‍ കൊഹ്ലിയ്ക്ക് സ്മിത്തിനെ മറികടക്കാം.

ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതുള്ള സ്റ്റീവ് സ്മിത്തിന്റെ പോയിന്റ് നില 937 ആണ്. കൊഹ്ലിയ്ക്ക് 936 പോയിന്റുകളുമുണ്ട്. മികച്ച ഫോമില്‍ കളിക്കളത്തില്‍ തുടരുന്ന സാഹചര്യത്തില്‍ കൊഹ്ലിയ്ക്ക് സ്മിത്തിനെ അട്ടിമറിക്കാന്‍ അധികം സമയം വേണ്ടി വരില്ലെന്നാണ് ആരാധകരുടെയും നിരൂപകരുടെയും പക്ഷം.

Share this