ജര്‍മനിയില്‍ നടന്ന ഒരു വാരാന്ത്യ പരിപാടിയില്‍ പങ്കെടുത്തത് ഹിറ്റ്ലറുടെ വേഷം ധരിച്ച്

Top Stories

ഹാംബെര്‍ഗ്: അഡോള്‍ഫ് ഹിറ്റ്ലറുടെ വേഷം ധരിച്ച ഒരാള്‍ വാരാന്ത്യ ഉത്സവത്തില്‍ മോട്ടോര്‍ബൈക്ക് സൈഡ് കാറില്‍ കയറിയതിനെത്തുടര്‍ന്നു ജര്‍മന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ പ്രകോപനമൊന്നും ഉണ്ടാക്കിയില്ലെന്നും കാണികള്‍ക്കു വിനോദമാണു സമ്മാനിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.
ചെംനിറ്റ്സിനടുത്തുള്ള അഗസ്റ്റസ്ബര്‍ഗില്‍ നടന്ന ഒരു ക്ലാസിക് മോട്ടോര്‍ സൈക്കിളുകളുടെ ഒത്തുചേരലിലാണു വ്യാജ ഹിറ്റ്ലര്‍ പ്രത്യക്ഷപ്പെട്ടത്, ഇവന്റിലെ വീഡിയോകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടൂത്ത് ബ്രഷ് മീശയാല്‍ കാണപ്പെട്ട വ്യാജ ഹിറ്റ്ലര്‍ 1940 കളിലേതു പോലുള്ള സൈനികന്റെ യൂണിഫോം ധരിച്ചയാള്‍ ഓടിച്ച ബൈക്കിന്റെ സൈഡ് കാറിലാണ് ഇരുന്നത്. ഇവര്‍ കടന്നു പോകുമ്പോള്‍ ആളുകള്‍ ചിരിക്കുന്നത് കേള്‍ക്കാം. ഇവന്റിന് കാവല്‍ നിന്ന ഒരു പൊലീസുകാരന്‍ ഫോട്ടോയെടുക്കാന്‍ ഫോണെടുക്കുന്നതും വീഡിയോയില്‍ കാണാനാകും. മുന്‍പ് ഈസ്റ്റ് ജര്‍മനിയുടെ പ്രദേശമായിരുന്ന സാക്സോണിയില്‍ നടന്ന വാരാന്ത്യ ക്ലാസിക് ബൈക്ക് ഉത്സവത്തില്‍ 1,800 ഓളം മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരും 7500 ഓളം സന്ദര്‍ശകരും പങ്കെടുത്തതായിട്ടാണ് റിപ്പോര്‍ട്ട്.

 

Share this