Aatma Nirbhar the most search word in Google

ഇന്നലെ രാത്രി 8.18ന് ഓണ്‍ലൈനില്‍ ഭൂരിഭാഗം പേരും തിരഞ്ഞത് ‘ ആത്മ നിര്‍ഭര്‍ ‘ എന്ന വാക്കിന്റെ അര്‍ഥം

Top Stories

ന്യൂഡല്‍ഹി: ഇന്നലെ രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. 34 മിനിറ്റ് നേരം നീണ്ടു നിന്ന പ്രസംഗത്തില്‍ രാജ്യം കോവിഡ് 19 പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനെ കുറിച്ചും ലോക്ക്ഡൗണ്‍ നീട്ടുന്നതിനെ കുറിച്ചുമൊക്കെ സംസാരിച്ചു. ഇതിനിടെ അദ്ദേഹം ആത്മ നിര്‍ഭര്‍ ഭാരത് എന്നൊരു വാക്കും ഉപയോഗിക്കുകയുണ്ടായി. സ്വാശ്രയ ഇന്ത്യ എന്നാണ് ഈ വാക്കിന് അര്‍ഥം. പലരും ഈ വാക്ക് ആദ്യമായിട്ടാണ് കേട്ടത്.

കര്‍ണാടക, തെലങ്കാനസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഈ വാക്കിന്റെ അര്‍ഥം അറിയാനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതെന്നു ഗൂഗിള്‍ ട്രെന്‍ഡ്‌സ് വ്യക്തമാക്കി. ഗൂഗിളിന്റെ സെര്‍ച്ച് എന്‍ജിനില്‍ ഇന്നലെ രാത്രി 8.18 ന് ഈ വാക്കിന്റെ അര്‍ഥം തേടിയുള്ള തിരയല്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തിയെന്നും (peak) ഗൂഗിള്‍ പറയുന്നു.
കര്‍ണാടക, തെലങ്കാന കഴിഞ്ഞാല്‍ മഹാരാഷ്ട്രക്കാരും ഗുജറാത്തുകാരുമാണ് ഈ വാക്കിന്റെ അര്‍ഥം ഓണ്‍ലൈനില്‍ തിരഞ്ഞത്.


കോവിഡ് 19 പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ടെന്നു മോദി പറയുകയുണ്ടായി. അഞ്ച് തൂണുകളാണു സ്വയം പര്യാപ്തത കൈവരിക്കാന്‍ ആവശ്യമായി വന്നിരിക്കുന്നത്.

വന്‍ വളര്‍ച്ച നേടുന്ന സമ്പദ്ഘടന, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികത, സാമൂഹിക വൈവിധ്യം, ശക്തമായ ഉത്പാദന-വിതരണ ശൃംഖല എന്നിവയാണ് അഞ്ച് തൂണുകളെന്നും അദ്ദേഹം പറഞ്ഞു.

Summary: The word Aatma Nirbhar is the most searching word.

Share this