ഇന്ത്യ- ചൈന ഉച്ചക്കോടി; രണ്ടാംദിന കൂടിക്കാഴ്ച തുടങ്ങി

Top Stories

ചെന്നൈ: ഇന്ത്യ- ചൈന ഉച്ചക്കോടിയുടെ രണ്ടാംദിന കൂടിക്കാഴ്ച തുടങ്ങി. ചെന്നൈ മഹാബലിപുരത്തെ ഫിഷര്‍മാന്‍ കോവ് റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നടക്കുന്നത്. ഭീകരവാദം, ധനസഹായം തുടങ്ങിയ വിഷയങ്ങള്‍ ഇരു രാഷ്ട്രത്തലവന്മാരും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

ഇന്നു നടക്കുന്ന ചര്‍ച്ചകള്‍ക്കുശേഷം ഇരു രാജ്യങ്ങളും പ്രത്യേക പ്രസ്താവനകള്‍ നടത്താനാണ് സാധ്യത. കരാറുകളും ധാരണാപത്രങ്ങളും ചര്‍ച്ചയില്‍ ഉണ്ടാകില്ല. ഉച്ചഭക്ഷണത്തിനു ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നേപ്പാള്‍ വഴി ചൈനയിലേക്കു പോകും. അതേസമയം, കാശ്മീര്‍ അടക്കമുള്ള വിവാദ വിഷയങ്ങള്‍ ചര്‍ച്ചയില്‍ കടന്നുവരാനിടയില്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ഇന്നലെ അത്താഴവിരുന്നിനു ശേഷവും ഒരു മണിക്കൂറോളം ചര്‍ച്ചയിലേര്‍പ്പെട്ടിരുന്നു.

Share this