കോഹ്‌ലിക്ക് 41-ാം ഏകദിന സെഞ്ച്വറി

Sports

റാഞ്ചി: വെള്ളിയാഴ്ച റാഞ്ചിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ കോഹ്‌ലി 41-ാം ഏകദിന സെഞ്ച്വറി നേടി. ഓസ്‌ട്രേലിയയ്‌ക്കെതിരേ കോഹ്‌ലിയുടെ എട്ടാമത്തെയും 2019ലെ മൂന്നാമത്തെ സെഞ്ച്വറിയുമായിരുന്നു റാഞ്ചിയിലേത്. റാഞ്ചിയിലെ മത്സരത്തില്‍ 95 പന്തില്‍നിന്നും കോഹ്‌ലി 126 റണ്‍സെടുത്തു. 16 ഫോറും, ഒരു സിക്‌സുമടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്‌സ്.

Share this