ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവച്ചു

India

 

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവച്ചതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ജുലൈ 15 തിങ്കളാഴ്ച പുലര്‍ച്ചെ 2.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡില്‍നിന്നായിരുന്നു വിക്ഷേപിക്കാനിരുന്നു പദ്ധതി. എന്നാല്‍ 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍ 2 സ്‌പേസ്‌ക്രാഫ്റ്റിനെ (ശൂന്യാകാശവാഹനം) വഹിക്കാന്‍ ഉപയോഗിക്കുന്ന 640 ടണ്‍ ഭാരമുള്ള ജിഎസ്എല്‍വി മാര്‍ക്ക് 111 റോക്കറ്റിന് (ഇതിനു ബാഹുബലി എന്നാണ് പേരിട്ടിരിക്കുന്നത്) സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കേ കൗണ്ട് ഡൗണ്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Share this