മണ്‍സൂണ്‍ ഡയറ്റ്: ബ്ലഡ് ഷുഗറിന് ബെസ്റ്റാ ഞാവല്‍പ്പഴം

Business

 

ന്യൂഡല്‍ഹി: മണ്‍സൂണ്‍ കാലത്ത് ഏറ്റവുമധികം കാണപ്പെടുന്ന പഴങ്ങളിലൊന്നാണു ഞാവല്‍പ്പഴം.ഇത് പ്രമേഹമുള്ളവര്‍ക്ക് അത്യുത്തമമാണ്. ഷുഗര്‍ ലെവല്‍ നിയന്ത്രിച്ചു നിറുത്താന്‍ ഞാവല്‍പ്പഴം നല്ലതാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. മഴക്കാലത്ത് ഒരുപാട് ബാക്റ്റീരിയകളും രോഗാണുക്കളും വ്യാപിക്കുന്ന സമയമാണ്. അതിനാല്‍ വളരെയേറെ കരുതല്‍ വേണം ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍. പരമാവധി പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഞാവല്‍പ്പഴത്തിന് അന്നജം അഥവാ സ്റ്റാര്‍ച്ചിനെ എനര്‍ജിയാക്കി മാറ്റാനും അതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിര്‍ത്താനും സാധിക്കുന്നതായിട്ടാണു പഠനങ്ങള്‍ പറയുന്നത്. അത് ഇന്‍സുലിന്‍ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു. ഞാവല്‍പ്പഴം പതിവായി കഴിക്കുന്നതിലൂടെ രക്തത്തിലും മൂത്രത്തിലും പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും, ദഹനത്തെ മെച്ചപ്പെടുത്താനും ഞാവല്‍പ്പഴത്തിനു സാധിക്കും. ഹൃദയാരോഗ്യത്തിനും ഈ പഴം നല്ലതാണത്രേ.

Share this