ജാവ പെരാക് ബുക്കിംഗ് ജനുവരി മുതല്‍

Top Stories

 

ന്യൂഡല്‍ഹി: ജാവ മോട്ടോര്‍സൈക്കിള്‍സിന്റെ ജാവ പെരാക് ബുക്കിംഗ് 1 ജനുവരി 2020 മുതല്‍ ആരംഭിക്കുമെന്നു കമ്പനി അറിയിച്ചു. 2020 ഏപ്രിലില്‍ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ജാവ പെരാക്കിന്റെ വില 2019 നവംബറില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. 1.94 ലക്ഷം രൂപയാണ് വില. എഞ്ചിന്‍ ബിഎസ് 6 ആണ്. ആറ് സ്പീഡ് ഗിയറാണ്. 179 കിലോഗ്രാം ഭാരവുമുണ്ട് ബൈക്കിന്.
രണ്ടാം ലോക മഹായുദ്ധസമയത്ത് 1946 ലെ പാരീസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച യഥാര്‍ത്ഥ പെരക് മോട്ടോര്‍സൈക്കിളില്‍ നിന്നാണു ജാവ പെരക് അതിന്റെ പേര് കടമെടുത്തത്.

Share this