KK Shylaja Interview in BBC

ബിബിസിയില്‍ ഇന്നലെ ടീച്ചറമ്മയായിരുന്നു താരം

World

തിരുവനന്തപുരം: ബിബിസിയുടെ തിങ്കളാഴ്ച സംപ്രേക്ഷണം ചെയ്ത വേള്‍ഡ് ന്യൂസില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രിയും ടീച്ചറമ്മ എന്നു പരക്കേ അറിയപ്പെടുകയും ചെയ്യുന്ന കെ.കെ. ശൈലജയായിരുന്നു അതിഥി.
കോവിഡ് 19 നെ ശക്തമായി പ്രതിരോധിച്ച കേരളത്തിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാനാണു ടീച്ചറമ്മയെ ബിബിസി വേള്‍ഡ് ന്യൂസ് പരിപാടിയിലേക്കു ക്ഷണിച്ചത്.
തിരുവനന്തപുരത്തുനിന്നായിരുന്നു ബിബിസിയുടെ തത്സമയ സംപ്രേക്ഷണം. അഞ്ച് മിനിറ്റോളം നീണ്ടു നിന്നു.

ചൈനയിലെ വുഹാനില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളത്തിലും പ്രത്യേക മുന്നൊരുക്കങ്ങള്‍ നടത്തിയത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായകരമായെന്നു ബിബിസിയില്‍ മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടത്തിലാവട്ടെ, രോഗം നിര്‍ണയിക്കാന്‍ പരിശോധനയും ഏര്‍പ്പെടുത്തി. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരത്തുകളിലും നിരീക്ഷണ സംവിധാനങ്ങളുമുണ്ടായിരുന്നു. രോഗ ലക്ഷണമുള്ളവരെ ക്വാറന്റീനിലാക്കി-മന്ത്രി പറഞ്ഞു.

ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയനില്‍ കഴിഞ്ഞ ദിവസം മന്ത്രി കെ.കെ. ശൈലജയെ പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണു ബിബിസിയിലും മന്ത്രിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്തത്.

Summary: BBC interview Minister K.K.Shylaja.

Share this