കണ്ടോ കണ്ടോ ഇന്നോളം… ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ വീഡിയോ ഗാനം പുറത്ത്

Entertainment

കൊച്ചി: മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാലും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ആലപിച്ച ‘കണ്ടോ കണ്ടോ ഇന്നോളം’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. തിയേറ്ററുകളില്‍ പ്രദര്‍ശന വിജയം നേടി മുന്നേറുന്ന ചിത്രത്തിലെ ഗാനത്തിന് ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന നിര്‍മ്മിച്ചിരിക്കുന്നത്. ജിബി ജോജുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഹണി റോസാണ് ചിത്രത്തിലെ നായിക.

പത്മരാജന്റെ തൂവാനത്തുമ്പികള്‍ക്കു ശേഷം ഒരു മോഹന്‍ലാല്‍ കഥാപാത്രം തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്നു എന്ന പ്രത്യേകതയുമായാണ് ചിത്രമെത്തിയത്. മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക ശരത് കുമാര്‍, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Share this