ജൂണ്‍ 26 അടിയന്തരാവസ്ഥാ വിരുദ്ധദിനമായി ആചരിക്കുകയാണെന്ന കോടിയേരിയുടെ പോസ്റ്റിനു പൊങ്കാല

Top Stories

 

തിരുവനന്തപുരം: ജൂണ്‍ 26 അടിയന്തരാവസ്ഥാ വിരുദ്ധദിനമായി സിപിഐ എം ആചരിക്കുകയാണെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനു പൊങ്കാല.

പാര്‍ട്ടി സെക്രട്ടറിയുടെ മകന് പോലും ഒളിവില്‍ പോകേണ്ടി വരുന്നു.ഇതല്ലേ യഥാര്‍ത്ഥ അടിയന്തരാവസ്ഥയെന്ന് ഒരാള്‍ കമന്റ് ചെയ്തു.

എന്നാല്‍ കോടിയേരിയെ പിന്തുണയ്ക്കുന്ന കമന്റുകളുമുണ്ട്.

‘ ഓരോ കമെന്റുകള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നു. മക്കള്‍ ചെയ്യുന്ന തെറ്റിന് എന്തിനീ പാവം മനുഷ്യനെ ക്രൂശിക്കുന്നു. നിങ്ങള്‍ക്കും മക്കളില്ലേ. അവര്‍ വളര്‍ന്നു വലുതാകുമ്പോള്‍ എങ്ങനെ ആയി തീരുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. ഇത്രേം ആയിട്ടും ആ വലിയ മനുഷ്യന്‍ പിടിച്ചു നില്‍ക്കുന്നില്ലേ. അതിനു കൊടുക്ക് കട്ട സപ്പോര്‍ട്ട് ‘ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

 

Share this