ലോക്ക്ഡൗണ്‍ മേയ് 3 വരെ ദീര്‍ഘിപ്പിക്കാന്‍ ഇറ്റലി

World

 

റോം: കൊറോണ വൈറസ് ഏറ്റവുമധികം ദുരന്തം വിതച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ഇപ്പോള്‍ നാല് ആഴ്ചയായി ഇറ്റലിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം വീണ്ടും സംഭവിക്കാതിരിക്കാന്‍ അഥവാ രണ്ടാം തരംഗം തടയാനായി ലോക്ക്ഡൗണ്‍ മേയ് മൂന്ന് വരെ ദീര്‍ഘിപ്പിക്കാന്‍ സാധ്യതയേറിയിരിക്കുകയാണ്. ഇതു സംബന്ധിച്ച തീരുമാനം ഇറ്റലിയുടെ പ്രധാനമന്ത്രി ഗുസെപ്പേ കോണ്ടെ വെള്ളിയാഴ്ചയോ, ശനിയാഴ്ചയോ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ശാസ്ത്രജ്ഞമാര്‍, നേതാക്കള്‍ തുടങ്ങിയവരുമൊക്കെ കൂടിയാലോചന നടത്തിയതിനു ശേഷമായിരിക്കും തീരുമാനമെടുക്കുന്നത്. ഈ മാസം 13നാണ് ഇറ്റലിയില്‍ ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നത്. ഇതാണ് ഇപ്പോള്‍ ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നത്. മാര്‍ച്ച് 12നായിരുന്നു ഇറ്റലിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

 

Summary: Italy likely to extend lockdown

Share this