ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചെലവാകുന്ന തുക ഏകദേശം 50,000 കോടി രൂപ

India

ന്യൂഡല്‍ഹി: ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെയാണ് 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനു വേണ്ടി ചെലവഴിക്കുന്നത് ഏകദേശം 50,000 കോടി രൂപയായിരിക്കുമെന്നു ന്യൂഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ പഠനം സൂചിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഒരു തെരഞ്ഞെടുപ്പ് കൂടിയായിരിക്കും.
ഏഴ് ഘട്ടങ്ങളിലായി ആറ് ആഴ്ചകളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. വടക്ക് ഹിമാലയന്‍ മലനിരകള്‍ മുതല്‍ തെക്ക് ഇന്ത്യന്‍ മഹാസമുദ്രം വരെയും, പടിഞ്ഞാറ് ഥാര്‍ മരുഭൂമിയും, കിഴക്ക് സുന്ദര്‍ബാന്‍ കണ്ടല്‍വനം വരെയും നീളുന്ന ഭൂപ്രദേശങ്ങളാണു തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് പ്രവേശിക്കുന്നത്.
ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇപ്രാവിശ്യം 50,000 കോടിരൂപ ചെലവഴിക്കുമ്പോള്‍, 2016-ല്‍ യുഎസ് പ്രസിഡന്‍ഷ്യല്‍, കോണ്‍ഗ്രഷണല്‍ തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത് 6.5 ബില്യന്‍ ഡോളറാണ്.
ലോക്‌സഭയിലേക്ക് 545 സീറ്റുകളിലേക്ക് 8000-ത്തോളം സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്.26 കോടി രൂപ പരസ്യത്തിനായി ചെലവഴിക്കുമെന്നു കരുതുന്നുതായി സെനിത്ത് ഇന്ത്യ പറയുന്നു. ടിവി, ന്യൂസ്‌പേപ്പര്‍ എന്നിവയില്‍ പരസ്യം നല്‍കാന്‍ സഹായിക്കുന്നവരാണ് സെനിത്ത് ഇന്ത്യ.

Share this