ലൂയി സുവാരസിന്റെ ഞെട്ടിക്കുന്ന ബാക്ക് ഹീല്‍ ഗോളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം

Top Stories

 

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗ ടൂര്‍ണമെന്റില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ബാഴ്‌സലോണയുടെ ഫോര്‍വേഡ് ലൂയി സുവാരസ് നേടിയ ബാക്ക് ഹീല്‍ ഗോളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. ആര്‍സിഡി മല്ലോര്‍ക്കയ്‌ക്കെതിരേ നടന്ന ബാഴ്‌സലോണയുടെ മത്സരത്തിലാണ് ലൂയി സുവാരസ് ഗോള്‍ നേടിയത്. ഇതോടെ ലാ ലിഗ സീസണില്‍ ഉറുഗ്വേന്‍ താരവും 32 കാരനുമായ ലൂയി സുവാരസ് നേടുന്ന എട്ടാമത്തെ ഗോളായി മാറി.
തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളെന്നാണ് ഈ ഗോളിനെ സുവാരസ് വിശേഷിപ്പിച്ചത്.

Share this