Madhuri Dixit Birhtday

മാധുരിക്ക് ഇന്ന് 53 ാം ജന്മദിനം

Entertainment

മുംബൈ: ബോളിവുഡിന്റെ ധക് ധക് ഗേള്‍ എന്ന് അറിയപ്പെടുന്ന മാധുരി ദീക്ഷിതിന് ഇന്ന് 53-ാം ജന്മദിനം. മാധുരിയുടെ നൃത്തച്ചുവടുകള്‍ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന നൃത്തച്ചുവടുകള്‍ വയ്ക്കാന്‍ കഴിവുള്ള നടിയെന്ന നിലയിലാണു മാധുരിക്ക് ധക് ധക് ഗേള്‍ എന്ന വിശേഷണം ലഭിച്ചത്.

മികച്ച അഭിനേത്രി എന്നതിനൊപ്പം, നല്ലൊരു നര്‍ത്തകി കൂടിയാണു മാധുരി. ഏക് ദോ തീന്‍ എന്ന പ്രശസ്ത ഗാനത്തിലെ മാധുരിയുടെ നൃത്തം ഇന്നും ആരാധക ഹൃദയത്തെ കോരിത്തരിപ്പിക്കുന്ന ഒന്നാണ്.

1980 കളിലാണ് അഭിനയരംഗത്തേയ്ക്കു മാധുരിയെത്തിയത്. 1984 ല്‍ പുറത്തിറങ്ങിയ അബോദ് ആയിരുന്നു മാധുരിയുടെ ആദ്യ ചിത്രം. വെറും 17 വയസായിരുന്നു അപ്പോള്‍ മാധുരിയുടെ പ്രായം.
ദില്‍, ബേട്ട, സാജന്‍, ഖല്‍നായക്, രാംലഘന്‍, ഹം ആപ്‌കേ ഹേ കോന്‍, ദേവദാസ് തുടങ്ങിയ ചിത്രങ്ങള്‍ മാധുരിയുടെ അഭിനയ പാടവം തെളിയച്ചവയാണ്. 1988 ല്‍ അനില്‍ കപൂറിനൊപ്പം അഭിനയിച്ച തേസാബ് മാധുരിയുടെ എവര്‍ഗ്രീന്‍ ഹിറ്റാണ്. അതിലായിരുന്നു ഏക് ദോ തീന്‍ എന്ന ഹിറ്റ്ഗാനം. പിന്നീട് 1993 ല്‍ സുഭാഷ് ഘായിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഖല്‍ നായിക്കിലെ ചോളീ കേ പീച്ചേ ക്യാ ഹേ എന്ന ഗാനവും അതിലെ മാധുരിയുടെ നൃത്തവും വന്‍ ഹിറ്റായി. ഖല്‍ നായിക്കിലെ നായകന്‍ സഞ്ജയ് ദത്തായിരുന്നു. ഒരു കാലത്ത് മാധുരിയും സഞ്ജയ് ദത്തും വിവാഹിതരാകാന്‍ പോകുന്നു എന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഡോ. ശ്രീറാം നെനേയുമായുള്ള വിവാഹത്തിനു ശേഷം മാധുരി അഭിനയ ലോകത്തുനിന്നും വിട്ടുനിന്നു.

Summary: Maduri Dixit 53 rd birthday.

Share this