I get my curly hair from father says Rima

ചുരുളന്‍ മുടിയുടെയും അതിന്റെ പാരമ്പര്യത്തെയും വെളിപ്പെടുത്തി റിമ കല്ലിങ്കല്‍

Entertainment

കൊച്ചി: സ്‌ട്രെയ്റ്റന്‍ ചെയ്ത, പാറി പറക്കുന്ന മുടിയികളുള്ളവരാണല്ലോ ന്യൂജെന്‍ സിനിമ നടിമാര്‍. മലയാളത്തിലാണെങ്കിലും ഹിന്ദി, തമിഴ് സിനിമകളിലാണെങ്കിലും ചുരുണ്ട മുടികളുള്ള നടിമാര്‍ വിരളമാണ്. മലയാളത്തില്‍ ഒരു ജയഭാരതിയും, ഒരു ശാന്തി കൃഷ്ണയുമൊക്കെ മാത്രമായിരുന്നു ചുരുണ്ട മുടിയുള്ള നായികമാരായി ചൂണ്ടിക്കാന്‍ ഉണ്ടായിരുന്നത്. പിന്നീട് റിമ കല്ലിങ്കലാണു ചുരുണ്ട മുടിയുള്ള നായികയായി മലയാളത്തിലെത്തിയത്. ഇപ്പോള്‍ ഇതാ തന്റെ ചുരുളന്‍ മുടിയുടെയും അതിന്റെ പാരമ്പര്യത്തെയും കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണു താരം. ഇന്‍സ്റ്റാഗ്രാമില്‍ 45 വര്‍ഷം മുമ്പുള്ള പിതാവിന്റെ ചിത്രത്തിനൊപ്പം കുറിച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Time travelling with all these old photographs at home. The black and white prints, the hairstyles, the bell bottoms, a moment when a group of friends decide to take a photo together , getting dressed for it, the stiffening of neck muscles when the photo is taken, taking a print and saving it never knowing your daughter will upload it on a digital platform 45 years later. #whatsnottolove❤️ and yes I get my curly hair from him:)

( പഴകാല ചിത്രങ്ങളിലൂടെ കാലത്തിനു പിന്നിലേക്കു തിരിച്ചുപോവുകയാണ്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ്. അതിലുള്ളവരുടേത് വ്യത്യസ്ത ഹെയര്‍ സ്‌റ്റൈലാണ്. വേഷം ബെല്‍ബോട്ടം പാന്റ്‌സുമാണ്. ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം ഒരുമിച്ചൊരു ഫോട്ടോയെടുക്കാമെന്നു തീരുമാനിച്ച നിമിഷം. അതിനായി ഒരുങ്ങുന്നതിനിടെ കഴുത്തിലെ പേശികള്‍ക്ക് ബലം നല്‍കി പോസ് ചെയ്യുന്നു. പിന്നീട് ഒരു ഫോട്ടോ പ്രിന്റ് എടുക്കുന്നു. 45 കൊല്ലത്തിനു ശേഷം മകള്‍ അത് ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം ചിന്തിച്ചു പോലും കാണില്ല. അതേ അദ്ദേഹത്തില്‍നിന്നാണ് എനിക്ക് ഈ ചുരുളന്‍ മുടി ലഭിച്ചത്-റിമ കുറിച്ചു.)

Summary: Rima Kallingal about her curly hair.

Share this