The reelection campaign of President Donald Trump has taken down an online ad

ബഹിരാകാശരംഗത്തെ നേട്ടം പശ്ചാത്തലമാക്കിയ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരസ്യം പിന്‍വലിച്ചു

World

വാഷിംഗ്ടണ്‍: ഈ വര്‍ഷം നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ട്രംപ് തയാറാക്കിയ ഒരു പരസ്യം നാസയുടെ മാധ്യമ ചട്ടങ്ങള്‍ ലംഘിച്ചതായി കാണപ്പെട്ടതിന്റെ പേരില്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. സ്‌പേസ് എക്‌സ് വിക്ഷേപണവും, ബഹിരാകാശ യാത്രികരും ഉള്‍പ്പെടുന്നതായിരുന്നു വീഡിയോ. ഇത് യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ മീഡിയ റെഗുലേഷന്‍സ് ലംഘിക്കുന്നതാണെന്നു കണ്ടെത്തിയിരുന്നു.

“Make Space Great Again” എന്നാണു ട്രംപിന്റെ വീഡിയോ പരസ്യത്തിന്റെ ടൈറ്റിലിനു പേരിട്ടിരിക്കുന്നത്. ഇത് യൂ ട്യൂബില്‍ ജൂണ്‍ 3-നാണ് റിലീസ് ചെയ്തത്.

സ്‌പേസ് എക്‌സിന്റെ Demo-2 ദൗത്യം, നാസയുടെ ബഹിരാകാശ യാത്രികരായ ബോബ് ബെന്‍കന്‍, ഡൗ ഹര്‍ലി തുടങ്ങിയവര്‍ വീഡിയോ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

നാസ സാധാരണയായി അതിന്റെ ചിത്രങ്ങളും വീഡിയോയും ഉപയോഗിക്കാന്‍ അനുവദിക്കുമെങ്കിലും പരസ്യങ്ങളില്‍ അതിന്റെ ചിഹ്നങ്ങളും, ബഹിരാകാശയാത്രികരുടെ ഫോട്ടോഗ്രാഫുകളും ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

‘ ഒരു സര്‍ക്കാര്‍ ഏജന്‍സി എന്ന നിലയില്‍, വാണിജ്യ ഉല്‍പ്പന്നം, സേവനം അല്ലെങ്കില്‍ പ്രവര്‍ത്തനം എന്നിവ നാസ പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. അതിനാല്‍, പരസ്യങ്ങളില്‍ നാസ ഐഡന്റിറ്റി, ചിഹ്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുണ്ട് ‘ബഹിരാകാശ ഏജന്‍സിയായ നാസയുടെ മീഡിയ റെഗുലേഷനില്‍ ഇങ്ങനെ പറയുന്നുണ്ട്.

ട്രംപ്, സ്‌പേസ് എക്‌സിനെയും നാസയുടെ നേട്ടങ്ങളെയും രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രചാരണത്തില്‍ A Change.org ഇതിനോടകം 6,000 ത്തിലധികം ഒപ്പുകള്‍ ശേഖരിച്ചു.

Summary: President Donald Trump’s re-election campaign has pulled a video featuring the SpaceX launch and astronauts

Share this