ജസ്റ്റിന് കിസ് നല്‍കി; മെലാനിയ റിസ്‌ക് എടുക്കാന്‍ തയാറാണ്

Top Stories

പാരീസ്: ജി-7 രാജ്യങ്ങളിലെ നേതാക്കളുടെ യോഗം ഫ്രാന്‍സില്‍ നടക്കുകയുണ്ടായി. ഈ മാസം 24നാണ് യോഗം ആരംഭിച്ചത്. 26ന് അവസാനിച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്ക, ഫ്രാന്‍സ്, കാനഡ, ഇന്ത്യ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെത്തിയിരുന്നു. നേതാക്കളോടൊപ്പം അവരുടെ ഭാര്യമാരും പങ്കെടുത്തിരുന്നു.

യോഗത്തിനിടെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ട്രംപിന്റെ ഭാര്യയും മുന്‍ ഫാഷന്‍ മോഡലുമായ മെലാനിയ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ആലിംഗനം ചെയ്യുകയും കവിളില്‍ കിസ് ചെയ്യുകയും ചെയ്തു. ഇതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. 49-കാരിയായ മെലാനിയ, 47-കാരനും യുവകോമളനുമായ ജസ്റ്റിനെ ചുംബിക്കുന്നത് ഒരു പ്രിയ വസ്തുവിനോടെന്ന പോലെയാണ്. അപ്പോള്‍ 73-കാരനായ ട്രംപ് സമീപം സംഭവം അറിയാത്ത മട്ടില്‍ നില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്റെ സമീപം നിലയുറപ്പിച്ചിരുന്ന ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ ഭാര്യയും 66-കാരിയുമായ ബ്രിജറ്റ് മെലാനിയ ജസ്റ്റിനെ ചുംബിക്കുന്നത് അത്ഭുതത്തോടെ നോക്കുകയും ചെയ്യുന്നുണ്ട്. ജസ്റ്റിനെ ചുംബിക്കുമ്പോള്‍ മെലാനിയയുടെ മുഖത്ത് കണ്ട പ്രസരിപ്പാണ് ഏവരുടെയും ചര്‍ച്ചായി മാറിയത്. ക്രെംലിന്‍ മാധ്യമമായ ആര്‍ടി വരെ ഈ സംഭവം വാര്‍ത്തയാക്കി മാറ്റി. ഇതാദ്യമല്ല, ജസ്റ്റിന്‍ സ്ത്രീകളുടെ മനം കവരുന്നത്. ഏതാനും നാളുകള്‍ക്കു മുമ്പ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ഒരു യോഗത്തില്‍ വച്ച് അദ്ദേഹത്തെ കൗതുകത്തോടെ നോക്കുന്നതിന്റെ ദൃശ്യങ്ങള്‍ വന്‍ വാര്‍ത്തയായി മാറിയിരുന്നു.

Share this