കടല്‍ത്തീരം വൃത്തിയാക്കി മോദി; ചിത്രങ്ങള്‍ വൈറല്‍

India
  • ചെന്നൈ: പ്രഭാത നടത്തത്തിനിടെ കടല്‍ത്തീരം വൃത്തിയാക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മഹാബലിപുരത്തെ കടല്‍ത്തീരത്തു നിന്നുളള ദൃശ്യങ്ങള്‍ മോദി തന്നെയാണ് ട്വീറ്റ് ചെയ്തത്. ഇന്ത്യ- ചൈന രണ്ടാം ഉച്ചകോടിയുടെ ഭാഗമായാണ് മോദി മഹാബലിപുരത്തെത്തിയത്.

 


രാവിലെ മുപ്പത് മിനിറ്റ് നീണ്ട പ്രഭാത നടത്തത്തിനിടെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ചപ്പു ചവറുകള്‍ ശേഖരിച്ചതായി പ്രധാനമന്ത്രി ട്വീറ്ററില്‍ കുറിച്ചു. ഇവയെല്ലാം ഹോട്ടല്‍ ജീവനക്കാരന്‍ ജയരാജിനെ ഏല്‍പിച്ചതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കയ്യില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് സഞ്ചിയിലേക്കാണ് മോദി മാലിന്യങ്ങള്‍ ശേഖരിച്ചത്. നമ്മുടെ പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

Share this