ഇന്ത്യ-ചൈന രണ്ടാം ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി ചെന്നൈയിലെത്തി

India

ചെന്നൈ: ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ എത്തി. വിമാനമാര്‍ഗം ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഇന്നും ശനിയാഴ്ചയും ചെന്നൈക്കു സമീപം മഹാബലിപുരത്തു വച്ചാണ് ഉച്ചകോടി നടക്കുക. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ചൈനയിലെ വുഹാനിലാണ് ഒന്നാം അനൗപചാരിക ഉച്ചകോടി നടന്നത്.

Share this