Candle light protest

മുളവുകാട് തെരുവ് വിളക്കുകള്‍ പ്രകാശിക്കുന്നില്ല: മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

Kerala

കൊച്ചി: മുളവുകാട് പഞ്ചായത്തില്‍ തെരുവ് വിളക്കുകള്‍ കത്താതില്‍ പ്രതിഷേധിച്ച് മുളവുകാട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് അഡ്വ. ആന്റണി ജോസഫിന്റെ നേതൃത്വത്തില്‍ മെഴുക് തിരി കത്തിച്ച് പ്രതിഷേധിച്ചു. KPCC സെക്രട്ടറി K K വിജയലക്ഷ്മി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

മുളവുകാട് പഞ്ചായത്തില്‍ വഴി വിളക്ക് സ്ഥാപിക്കാന്‍ പുതിയ കരാര്‍ കൊടുത്തിട്ട് ഏകദേശം 6 മാസമായി എന്നാല്‍ നാളിതുവരേ ഒരോ വാര്‍ഡിലും ഉള്ള വഴിവിളക്കുകളില്‍ 9 എണ്ണം മാത്രമാണ് മാറ്റി സ്ഥാപിച്ചിട്ടുള്ളതെന്നു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ആന്റണി ജോസഫ് പറഞ്ഞു. ഒരു വര്‍ഷത്തെ കരാറിന്റെ പകുതി സമയം കഴിഞ്ഞിട്ടും ഈ 9 എണ്ണം മാത്രം മാറ്റാനാണോ ഈ കോണ്‍ട്രാക്റ്റര്‍ക്ക് പഞ്ചായത്ത് കോണ്‍ട്രാക്റ്റ് കൊടുത്തതെന്ന് ആന്റണി ജോസഫ് ചോദിച്ചു.

ഓരോ വാര്‍ഡിലും ഏകദേശം 40 തോളം വഴി വിളക്കുകള്‍ കത്താതെയുണ്ട്. വാര്‍ഡിലെ ജനങ്ങള്‍ കൂരിരുട്ടിലൂടെ പാമ്പും മറ്റ് ജന്തുക്കളും നിറഞ്ഞ വഴിയിലൂടെ ജീവന്‍ പണയം വെച്ചാണു നടക്കുന്നത്. ഇത് തികച്ചും പഞ്ചായത്ത് അധികാരികളുടെ നിരുത്തരവാദപരമായ നിലപാടും ജനങ്ങളോടുള്ള അവഗണനയും കഴിവില്ലാഴ്മയും ആണെന്ന് ആന്റണി ജോസഫ് പറഞ്ഞു. ഇതേ കുറിച്ച് പഞ്ചായത്ത് അധികാരികളോട് ചോദിക്കുമ്പോള്‍ പറയുന്നത് കൊറോണയാണ് അതുകൊണ്ടാണ് തെരുവ് വിളക്ക് പുതിയത് സ്ഥാപിക്കാന്‍ താമസിക്കുന്നത് എന്നാണ്. എന്നാല്‍ ഇതേ കോണ്‍ട്രാക്റ്റര്‍ തന്നെയാണ് തൊട്ടടുത്ത പഞ്ചായത്തായ കടമക്കുടി പഞ്ചായത്തിലും കരാര്‍ എടുത്തിട്ടുള്ളത്. അവിടത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെയും, സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍മാന്റെയും ശക്തമായ ഇടപെടലിലൂടെ ഈ കൊറോണാ കാലത്തും വഴിവിളക്കുകള്‍ മാറ്റി സ്ഥാപിച്ച് ജനങ്ങള്‍ക്ക് വെളിച്ചം നല്‍കി. ഒരാഴ്ചക്കുള്ളില്‍ കത്താത്ത മുഴുവന്‍ വഴി വിളക്കുകളും മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണു മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ 16 വാര്‍ഡിലും കത്താതെ കിടക്കുന്ന വഴി വിളക്കുകള്‍ക്ക് താഴെ മെഴുക് തിരി കത്തിച്ച് പ്രതിഷേധിച്ചത്.

Summary: Protest led by congress block in mulavukad

Share this