നൗഷാദിനെ കൊച്ചിയിലെ കച്ചവടക്കാര്‍ ആദരിച്ചു

Top Stories

 

കൊച്ചി: പ്രളയ ബാധിതര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി സഹായിച്ച നൗഷാദിനെ കൊച്ചിയിലെ വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച എറണാകുളം മറൈന്‍ ഡ്രൈവില്‍ മേനക ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. നമ്മുടെ മുത്തിന് അഭിവാദ്യങ്ങള്‍ എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണു സഹപ്രവര്‍ത്തകര്‍ വേദിയിലേക്ക് നൗഷാദിനെ ആനയിച്ചത്.
സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി പി.എന്‍. സീനുലാല്‍, സീനുലാലിന്റെ മകനും സിനിമ സംവിധായകനുമായ സോഹന്‍ സീനുലാല്‍, വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി ഉസ്മാന്‍, വാഹിദ്, അലി അക്ബര്‍ കെ.എ, പ്രഭാകര നായിക് തുടങ്ങിയവര്‍ പങ്കെടുത്തു.

Share this