North Korea Kim Jong-un

കിം ജോങ് ഉന്‍ അന്തരിച്ചോ ? ഉന്നിനെ കുറിച്ച് വീണ്ടും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു

World

പ്യോങ്ങ്യാങ്:രണ്ട് കാര്യങ്ങളിലാണ് ഇപ്പോള്‍ ലോകത്ത് നിഗൂഢത നിലനില്‍ക്കുന്നത്. ഒന്ന് കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചും. രണ്ട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കുറിച്ചും.

ഉത്തര കൊറിയന്‍ ഏകാധിപതിയെ കുറിച്ച് പുതിയ ഊഹാപോഹങ്ങള്‍ വീണ്ടും പ്രചരിക്കുകയാണ്. ഉന്നിന്റെ പിതാവ് കിം ഇല്‍ സങിന്റെയും മുത്തച്ഛന്‍ കിം ജോങ് ഇല്ലിന്റെയും ചിത്രങ്ങള്‍ പ്യോങ്ങ്യാങില്‍നിന്നും നീക്കം ചെയ്തതോടെയാണു കിം ജോങ് ഉന്‍ മരിച്ചെന്ന റിപ്പോര്‍ട്ട് പ്രചരിക്കാന്‍ കാരണമായിരിക്കുന്നത്.


ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കിം ജോങ് ഉന്‍ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായെന്നും അദ്ദേഹത്തിന്റെ ആരോഗ്യം മോശം നിലയിലാണെന്നും പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് കിം ജോങ് ഉന്‍ ഉത്തര കൊറിയയിലെ ഒരു ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന ചിത്രം ഉത്തര കൊറിയയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരുന്നു. പക്ഷേ, ഇപ്പോള്‍ വീണ്ടും കിം ജോങ് ഉന്നിനെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുകയാണ്.

Summary: Rumours on Kim Jong Uns death Spreads

Share this