Ministers book gifted to Quarantines

ക്വാറന്റീനിലെത്തിയവര്‍ക്ക് നല്‍കിയത് സുധാകരന്റെ കവിതയും, ഐസക്കിന്റെ ലേഖനവും

Top Stories

ചേര്‍ത്തല: കഴിഞ്ഞ ദിവസം വിദേശത്തുനിന്നും മടങ്ങിയെത്തിയ ആലപ്പുഴ ജില്ലക്കാരായ 18 പേരെ തണ്ണീര്‍മുക്കത്തെ കോവിഡ് 19 കെയര്‍ സെന്ററുകളിലൊന്നായ കെടിഡിസിയുടെ റിസോര്‍ട്ടില്‍ ക്വാറന്റീനില്‍ താമസിപ്പിച്ചിരിക്കുകയാണ്. അവര്‍ക്ക് സമയം ചെലവഴിക്കാനായി നല്‍കിയത് മന്ത്രിമാരായ തോമസ് ഐസ്‌ക്ക് എഴുതിയ ലേഖനങ്ങളും, ജി. സുധാകരന്റെ കവിതകളും.

പ്രവാസികള്‍ ഇത്രയും കാലം പിടിച്ചു നിന്നില്ലേ. ഇതും അവര്‍ അതിജീവിക്കുമെന്നാണ് ഈ സംഭവം അറിഞ്ഞ ദോഷൈദൃക്കുകള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം വിദേശത്തുനിന്നും കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയത് 31 ആലപ്പുഴക്കാരായിരുന്നു. ഇവരില്‍ ഗര്‍ഭിണികളെയും കുട്ടികളെയും സര്‍ക്കാര്‍ നിര്‍ദേശിച്ച ഇളവുകള്‍ ബാധകമായവരെയും വീടുകളില്‍ ക്വാറന്റീനിലാക്കി. ബാക്കിയുള്ളവരെയാണു തണ്ണീര്‍മുക്കത്തെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്നത്.

Summary: Books of ministers given to Quarantines.

Share this