വെള്ളത്തിലും തീ പടര്‍ത്തുന്ന ചിത്രങ്ങളുമായി പൂജാ ബത്ര

Entertainment

ന്യൂഡല്‍ഹി: പൂജാ ബത്രയുടെ നവാബ് ഷായുമൊത്തുള്ള വിവാഹച്ചടങ്ങ് സംബന്ധിച്ച റിപ്പോര്‍ട്ട് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് നവമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പടര്‍ന്നൊരു വാര്‍ത്തയായിരുന്നു. വിവാഹത്തിന്റെ തിരക്കുകളെല്ലാം അവസാനിച്ചതോടെ സാധാരണ ജീവിതത്തിലേക്കു മടങ്ങിയിരിക്കുകയാണു പൂജ. 42 കാരിയായ പൂജ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ അക്വാ യോഗ സെഷനിലെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. തുടര്‍ന്ന് പോസ്റ്റിന് ലൈക്കുകളുടെയും കമന്റുകളുടെയും പ്രവാഹമായിരുന്നു. ഭര്‍ത്താവ് നവാബും കമന്റ് ചെയ്തു. അവളുടെ സൗന്ദര്യത്തെ വര്‍ണിക്കാന്‍ വാക്കുകളില്ല. അവള്‍ വെള്ളത്തിലും തീ പടര്‍ത്തുകയാണെന്നു നവാബ് കമന്റ് ചെയ്തു.

 

Share this