MarkZuckerbergs hair cutting by Wife

ലോക്ക്ഡൗണില്‍ സുക്കര്‍ബെര്‍ഗിന്റെ മുടി വെട്ടി ഭാര്യ പ്രസില്ല

Top Stories

സാന്‍ഫ്രാന്‍സിസ്‌കോ: ലോകമെങ്ങും ലോക്ക്ഡൗണിലാണല്ലോ. വീടിനുള്ളില്‍ കഴിയേണ്ടി വരുമ്പോള്‍ പലതരം അസൗകര്യങ്ങളുണ്ടാകുമെന്നത് ഉറപ്പ്. അത്തരം അസൗകര്യങ്ങളിലൊന്നു മുടി വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പിലും സലൂണിലും പോകാന്‍ സാധിക്കില്ലെന്നതാണ്. ചിലര്‍ക്ക് മുടി സമയത്ത് വെട്ടിയില്ലെങ്കില്‍ വല്ലാത്ത അസ്വസ്ഥതയാണ്.

ഇന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അതില്‍ സുക്കര്‍ബെര്‍ഗിനു ഭാര്യ പ്രസില്ല ചാന്‍ മുടി വെട്ടി കൊടുക്കുന്ന ദൃശ്യമാണ്. കൂടെ ഒരു വരിയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

New normal: this lockdown is officially two haircuts long. (പുതിയ ജീവിതരീതി: ഈ ലോക്ക്ഡൗണ്‍ കാലത്ത് ഇത് രണ്ടാമത്തെ തവണയാണ് ഔദ്യോഗികമായി മുടി വെട്ടുന്നത് ).

ലോക്ക്ഡൗണില്‍ സെലിബ്രിറ്റികളുടെ തലമുടി വെട്ടുന്നത് ഇപ്പോള്‍ അവരുടെ ഭാര്യമാരാണ്. ഏതാനും നാളുകള്‍ക്കു മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായ വിരാട് കോഹ്‌ലിയുടെ തലമുടി ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ വെട്ടി കൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു (മേയ് 14) സുക്കര്‍ബെര്‍ഗിന്റെ 36 ാം ജന്മദിനം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ കൂടിയാണു ഫേസ്ബുക്കിന്റെ സിഇഒയായ മാര്‍ക്ക് സുക്കര്‍ബെര്‍ഗ്.

Summary: Priscilla chan cuts Mark Zuckerbergs hair.

Share this