Aadujeevidham crew return to kerala

‘ ആടുജീവിതം ‘ സംഘം കൊച്ചിയിലെത്തി

Top Stories

കൊച്ചി: ജോര്‍ദാനില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ആടുജീവിതം സിനിമാ സംഘം ഇന്ന് (മേയ് 22) രാവിലെ നെടുമ്പാശേരിയിലെത്തി. നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലെസി അടക്കമുള്ള 58 സംഘമാണു നെടുമ്പാശേരിയിലെത്തിയത്. ഇവരെ ഇനി മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം ക്വാറന്റീനിലാക്കും.

ഇവര്‍ പെയ്ഡ് ക്വാറന്റീനാണു തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് തരം ക്വാറന്റീനാണുള്ളത് ഒന്ന് ഇന്‍സ്റ്റിറ്റിയൂഷണലും (institutional) രണ്ട് പെയ്ഡും (paid). പെയ്ഡ് ക്വാറന്റീനാകുമ്പോള്‍ ഇഷ്ടമുള്ള ഹോട്ടല്‍ മുറി തെരഞ്ഞെടുക്കാം. ആടുജീവിതം സിനിമയുടെ സംഘാംഗങ്ങളെല്ലാം കൊച്ചിയിലെ പെയ്ഡ് ക്വാറന്റീനാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വിമാനത്താവളത്തില്‍ മെഡിക്കല്‍ ചെക്കപ്പിനു വിധേയമായതിനു ശേഷമായിരിക്കും ക്വാറന്റീനില്‍ പ്രവേശിക്കുന്നത്. വിമാനത്താവളങ്ങളിലെത്തുമ്പോള്‍ രണ്ട് തരം മെഡിക്കല്‍ ചെക്കപ്പാണുള്ളത്. ഒന്ന് താപനില പരിശോധിക്കല്‍. രണ്ടാമത്തേത് ഇമിഗ്രേഷന്‍ കൗണ്ടറില്‍ നടത്തുന്ന ചെക്കപ്പും. ഇതിനു ശേഷം രോഗലക്ഷണങ്ങളില്ലെന്നു കണ്ടാല്‍ ക്വാറന്റീനില്‍ പ്രവേശിക്കണം. രോഗലക്ഷണമുണ്ടെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

Summary: Aadujeevitham crew lands in kochi.

Share this