പ്രണവിന്റെയും കല്യാണിയുടെയും ‘ ഹൃദയത്തോട് ‘ ചേര്‍ന്ന് പൃഥ്വിരാജ്

Entertainment

 

കൊച്ചി: പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒരുമിച്ച് അഭിനയിക്കുന്ന ഹൃദയം എന്ന ചിത്രത്തില്‍ ഗായകനായി പൃഥ്വിരാജ് എത്തി. വിനീത് ശ്രീനിവാസനാണു ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനു വേണ്ടി പൃഥ്വി പാടുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ വിനീത് തന്നെയാണു പുറത്തുവിട്ടത്. ഹൃദയത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പ്രണവ് മോഹന്‍ലാലിന്റെ മൂന്നാമത് ചിത്രമാണിത്. കല്യാണിയുമൊത്തുള്ള ആദ്യ ചിത്രവും. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനുമൊത്ത് അഭിനയിച്ചതിനു ശേഷമാണ് കല്യാണി ഹൃദയത്തില്‍ പ്രണവിന്റെ നായികയായെത്തുന്നത്. മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിലും കല്യാണി അഭിനയിച്ചിട്ടുണ്ട്.

 

 

View this post on Instagram

 

Recording vocals for Hridayam.. Guess who is singing for us right now!! 😊😊

A post shared by Vineeth Sreenivasan (@vineeth84) on

Share this