വിവാഹ വാര്‍ഷികത്തിന് ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ഗാന്ധി

Top Stories

ന്യൂഡല്‍ഹി: വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വാദ്രയുമായുള്ള വിവാഹത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ‘സ്‌നേഹം, ചിരി, ദുഖം, ക്രോധം, സൗഹൃദം, കുടുംബം’ എന്നിവയുടെ മനോഹരമായ നിമിഷങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സ്‌നാപ്പ്‌ഷോട്ടുകള്‍ പോസ്റ്റ് ചെയ്തു.

‘ഒരു ദശലക്ഷം മനോഹരമായ നിമിഷങ്ങള്‍, പ്രണയം, കണ്ണീര്‍, സ്‌നേഹം, ചിരി, ക്രോധം, സൗഹൃദം, കുടുംബം, ദൈവത്തില്‍ നിന്നുള്ള രണ്ട് സമ്മാനങ്ങള്‍(മക്കള്‍), സമാനതകളില്ലാത്ത 4 നായ്ക്കുട്ടികള്‍…. 6 + 23 വര്‍ഷം …. ഇന്നേയ്ക്ക് 29 വര്‍ഷം! ‘ – പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു, അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് വാദ്രയും, മക്കളായ റൈഹാന്‍, മിറായ എന്നിവരുമൊത്തുള്ള വിവാഹത്തിന്റെ ഫോട്ടോകളും പ്രിയങ്ക പങ്കുവച്ചു.

1997 ഫെബ്രുവരി 17നായിരുന്നു പ്രിയങ്കയുടെ വിവാഹം.

48-കാരിയായ പ്രിയങ്ക ഗാന്ധിയെ, മുന്‍പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയോടാണ് താരതമ്യപ്പെടുത്തുന്നത്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയാണ് പ്രിയങ്ക.

 

Share this