Pachalam accident death

പച്ചാളത്ത് പൊള്ളലേറ്റ ആള്‍ മരിച്ചു

Top Stories

കൊച്ചി: പച്ചാളത്ത് ബുധനാഴ്ച വൈകുന്നേരം ഏഴിന് ഓട്ടോ ഡ്രൈവറായ ഫിലിപ്പ് തീ കൊളുത്തിയതിനെ തുടര്‍ന്നു ചികിത്സയിലായിരുന്ന ആലപ്പുഴ എഴുപുന്ന സ്വദേശി കോതേക്കാട്ട് വീട്ടില്‍ റജിന്‍ദാസ് (34) മരിച്ചു. പച്ചാളത്ത് ഷണ്‍മുഖപുരം ക്ഷേത്രത്തിനു സമീപം പങ്കജാക്ഷന്റെ തട്ടുകടയിലെത്തിയ ഓട്ടോ ഡ്രൈവറും 64 കാരനുമായ ഫിലിപ്പ് കുപ്പിയില്‍ പെട്രോള്‍ നിറച്ച് തീ കൊളുത്തിയതിനു ശേഷം എറിഞ്ഞു. അതേത്തുടര്‍ന്നു കടയിലെ ഗ്യാസ് സ്റ്റൗവില്‍നിന്നും തീ പടരുകയും ആളി കത്തുകയും ചെയ്തു.
ആ സമയത്ത് കടയില്‍ സാധനം വാങ്ങാനെത്തിയ ആളായിരുന്നു റജിന്‍ദാസെന്നാണു പൊലീസ് പറഞ്ഞത്. പച്ചാളം ലൂര്‍ദ് ആശുപത്രിയിലെ ജീവനക്കാരനായ റജിന്‍ദാസ് തീ പൊള്ളലേറ്റതിനെ തുടര്‍ന്നു തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പച്ചാളത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കടയുടമ ഷണ്‍മുഖപുരം പാറക്കല്‍ പങ്കജാക്ഷന്‍ ചികിത്സയിലാണ്. 65 കാരനാണ് ഇദ്ദേഹം.

Summary: Accident death in Pachalam.

Share this