ദീപിക പ്രശ്‌നക്കാരിയാണെന്നു സമ്മതിച്ച് രണ്‍വീര്‍ സിങ്ങും

Entertainment

മുബൈ: സമൂഹമാധ്യമങ്ങളില്‍ വൈറലായി ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ സ്‌കൂള്‍ പ്രോഗ്രസ് കാര്‍ഡ് റിപ്പോര്‍ട്ട്. താരം തന്നെയാണ് പ്രോഗ്രസ് കാര്‍ഡിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

Oh!🤷🏽‍♀️

A post shared by Deepika Padukone (@deepikapadukone) on

 

 

 

 

View this post on Instagram

 

Hmmmmm…🤔

A post shared by Deepika Padukone (@deepikapadukone) on

 

 

View this post on Instagram

 

Really!?!?😲

A post shared by Deepika Padukone (@deepikapadukone) on

 

 

”ദീപിക ക്ലാസില്‍ സംസാരിക്കുന്നുവെന്ന പരാതിയാണ് ആദ്യത്തെ ചിത്രത്തിലുള്ളത്. നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ദീപിക പഠിക്കണമെന്ന കുറിപ്പാണ് രണ്ടാമത്തേത്, പകല്‍ കിനാവു കാണുന്നുവെന്നതാണ് മൂന്നാമത്തേത്”.

വളരെ രസകരമായ ഈ പോസ്റ്റിനു താഴെ ബോളിവുഡിലെ നിരവധി താരങ്ങളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങും രസകരമായ മറുപടിയാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ”പ്രശ്നക്കാരി, ടീച്ചര്‍ നിങ്ങളോട് ഞാന്‍ യോജിക്കുന്നു” തുടങ്ങിയവയാണ് രണ്‍വീറിന്റെ കമന്റ്.

Share this