Junkar service in Vypin Fortkochi resume

വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി ജങ്കാര്‍ സര്‍വീസ് 22 ന് പുനരാരംഭിക്കും

Top Stories

വൈപ്പിന്‍: വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി റോ-റോ ജങ്കാര്‍ സര്‍വീസ് മേയ് 22ന് പുനരാരംഭിക്കും. ഒരു ജങ്കാറായിരിക്കും സര്‍വീസ് നടത്തുക. സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി 21 ന് ട്രയല്‍ റണ്‍ നടത്തിയിരുന്നു.

മാര്‍ച്ച് 24നായിരുന്നു സര്‍വീസ് താത്കാലികമായി നിറുത്തിവച്ചത്. പിന്നീട് മാര്‍ച്ച് 25ന് രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ പൊതുഗതാഗതം പൂര്‍ണമായും നിറുത്തിവച്ചു. മേയ് 18 മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കുകയും പൊതുഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തതോടെയാണു ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ബുധനാഴ്ച സംസ്ഥാനത്ത് സര്‍ക്കാരിന്റെ ജലഗതാഗത വകുപ്പ് സര്‍വീസ് പുനരാരംഭിച്ചിരുന്നു.


വൈപ്പിന്‍-ഫോര്‍ട്ട്‌കൊച്ചി ജങ്കാര്‍ സര്‍വീസ് 22ന് പുനരാരംഭിക്കുന്നതോടെ ഇരു കരകളിലുമുള്ള നിരവധി പേര്‍ക്ക് സഞ്ചാരം സുഗമമാകും. ജോലിക്കു പോകുന്നവര്‍ക്കും, ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായി സഞ്ചരിക്കുന്നവര്‍ക്കും ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കുന്നത് ഗുണകരമായിരിക്കും.
സര്‍വീസിന് അധിക നിരക്ക് ഈടാക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആളൊന്നിന് മൂന്ന് രൂപ നിരക്കാണ് ഈടാക്കിയിരുന്നത്. ബൈക്കിന് പത്ത് രൂപയും. ഈ നിരക്ക് തന്നെയായിരിക്കും തുടര്‍ന്നും ഈടാക്കുക. രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയായിരിക്കും സര്‍വീസ്.

Summary: Vypin-Fortkochi Jankar service will restart on May 22.

Share this