Russia awarded medal to KimJongUn

കിം ജോങ് ഉന്നിന് റഷ്യ മെഡല്‍ സമ്മാനിച്ചു

World

മോസ്‌കോ: ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്നിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ ചൊവ്വാഴ്ച (മേയ് 5) മെഡല്‍ സമ്മാനിച്ചു. 1941-45 ലെ യുദ്ധത്തില്‍ നാസി ജര്‍മ്മനിക്കെതിരായ വിജയത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി പുറത്തിറക്കിയ അനുസ്മരണ മെഡലാണു (commemorative war medal) സമ്മാനിച്ചതെന്ന് പ്യോങ്യാങിലുള്ള റഷ്യന്‍ എംബസി അറിയിച്ചു.

ഉത്തര കൊറിയയില്‍ മരണമടഞ്ഞ സോവിയറ്റ് സൈനികരുടെ സ്മൃതി പഥം സംരക്ഷിക്കാന്‍ കിം ജോങ് ഉന്‍ വഹിച്ച പങ്കിനെ ആദരിക്കാനാണ് റഷ്യ മെഡല്‍ സമ്മാനിച്ചതെന്നു മോസ്‌കോ പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിച്ചു.
ഉത്തര കൊറിയയിലെ റഷ്യയുടെ അംബാസഡര്‍ അലക്‌സാണ്ടര്‍ മാറ്റ്‌സെഗോറ മേയ് അഞ്ചിന് ഉത്തരകൊറിയയുടെ വിദേശകാര്യമന്ത്രി റി സോണ്‍-ഗ്വാന് മെഡല്‍ സമ്മാനിച്ചു. ചടങ്ങില്‍ കിം ജോങ് ഉന്നിനു പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഉത്തര കൊറിയയുടെ വിദേശകാര്യമന്ത്രിക്ക് സമ്മാനിച്ചത്.

Summary: Russia awards medal to Kim Jong Un

Share this