Salman Khan launches Food Truck

മുംബൈയില്‍ ഭക്ഷണം വിതരണം നടത്തി സല്‍മാന്‍ ഖാന്‍

Entertainment

മുംബൈ: കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയിലകപ്പെട്ടു കഴിയുന്ന ദരിദ്രരെ സഹായിക്കാനായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ”Being Haangryy” എന്ന പേരിലൊരു സംരംഭത്തിനു തുടക്കമിട്ടു. ദരിദ്രര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഫുഡ് ട്രക്ക് സംവിധാനമാണ് ”Being Haangryy”.

മുംബൈയിലെ നിരത്തുകളില്‍ ഫുഡ് ട്രക്ക് ഓടി തുടങ്ങി. ഓരോ പ്രധാനയിടങ്ങളിലും ട്രക്ക് നിറുത്തിയിട്ട് ഭക്ഷണമടങ്ങിയ സഞ്ചി വിതരണം ചെയ്യും. ട്രക്ക് സമീപം നീണ്ട നിര തന്നെ പ്രത്യക്ഷപ്പെടാറുമുണ്ട്.


ദാനധര്‍മത്തെ കുറിച്ച് അറിഞ്ഞ ആരാധകര്‍ സല്‍മാനെ പ്രകീര്‍ത്തിച്ച് രംഗത്തുവന്നിരിക്കുകയാണ്. പക്ഷേ, സല്‍മാന്‍ ഇക്കാര്യം സ്വന്തം സോഷ്യല്‍ മീഡിയ എക്കൗണ്ടില്‍ സൂചിപ്പിച്ചില്ലെന്നതും ശ്രദ്ധേയമായി.

Summary: Salman Khan’s Food Truck Distributes Rations in Mumbai.

Share this