സനല്‍കുമാര്‍ ശശിധരന്‍ ചിത്രം ചോലയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

Entertainment

കൊച്ചി: ഒഴിവു ദിവസത്തെ കളി, എസ് ദുര്‍ഗ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ ശശിധരന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ചോല’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാണ് ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജോജു ജോര്‍ജും നിമിഷ സജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ചോല നേടിയെടുത്തത്. മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി. മണികണ്ഠനുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. അജിത് ആചാര്യ ഛായാഗ്രഹണവും ദിലീപ് ദാസ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

Share this