ഇവന്‍ ലിറ്റില്‍ മെസ്സി; ഇടങ്കാലന്‍ ഗോളില്‍ തിളങ്ങി അലെക്സ് കൊളാഡൊ

Sports

മാഡ്രിഡ്: മെസിയെ, ഓര്‍മിപ്പിക്കും വിധം ഒരു ഇടങ്കാലന്‍ ഗോളടിച്ച് ആരാധക ഹൃദയം കവര്‍ന്നിരിക്കുകയാണ് അലെക്സ് കൊളാഡൊ. അത്ലറ്റിക്കോ ലാവന്റേയ്ക്കെതിരേ നടന്ന മത്സരത്തിലാണ് കൊളാഡൊയുടെ ഈ തകര്‍പ്പന്‍ ഗോള്‍ പിറന്നത്. മത്സരത്തിന്റെ 90-ാം മിനിറ്റിലായിരുന്നു താരം ഗോളടിച്ചത്.

 


സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്‌ നിരയിലാണ് കൊളാഡൊയുടെ ഗോള്‍ വീഡിയോ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതോടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി, ജെറാര്‍ഡ് പിക്വെ, സെസ് ഫാബ്രിഗാസ്, തിയാഗോ മോട്ട എന്നിങ്ങനെ ബാഴ്‌സലോണയുടെ കരുത്തരായ താരങ്ങളുടെ നിരയിലേക്ക് പുത്തന്‍ താരോദയത്തെ കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു ആരാധകര്‍.

വലതു വിങ്ങില്‍ നിന്ന് മൂന്ന് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞാണ് ഈ ഇരുപതുകാരന്‍ പോസ്റ്റിലേക്ക് ഗോള്‍ പതിപ്പിച്ചത്. മെസ്സിയുടെ പുനരാവിഷ്‌കാരമാണ് കൊളോഡൊയിലൂടെ ആരാധകര്‍ കണ്ടത്. മാത്രമല്ല മെസ്സിയുടെ പിന്‍ഗാമിയാണ് അലെക്സ് കൊളാഡോ എന്നാണിപ്പോള്‍ ആരാധക പക്ഷം.

Share this