ഷാരൂഖ് നൃത്തച്ചുവടുവച്ചു ‘ ചയ്യ ചയ്യ’ ക്കൊപ്പം

Entertainment

മെല്‍ബേണ്‍: ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബേണില്‍ പങ്കെടുക്കാനെത്തിയ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ചയ്യ ചയ്യ എന്ന ഹിറ്റ് ഗാനത്തിന്റെ വരികള്‍ക്കൊപ്പം നൃത്തം വച്ച് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി. ഫിലിം ഫെസ്റ്റിവലിനെത്തിയവര്‍ താരത്തിന്റെ നൃത്തം കണ്ട് ആവേശഭരിതരുമായി. ഇതിന്റെ വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്.
ജനിതക തകരാര്‍ മൂലം സംഭവിക്കുന്ന മാനസികവും ശാരീരികവുമായ വൈകല്യമായ ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികള്‍ക്കൊപ്പം ഷാരൂഖ് ഗല്ലി ബോയ് എന്ന രണ്‍വീര്‍ സിംഗ് ചിത്രത്തിലെ അപ്നാ ടൈം ആയേഗ എന്ന ഗാനത്തിനൊപ്പവും നൃത്തം ചെയ്തു.

 

Share this