മമ്മൂട്ടി വരാതിരുന്നതിന്റെ കാരണം വ്യക്തമാക്കി സുഹാസിനി

Entertainment

ഹൈദരാബാദ്: മലയാളം, തെലുഗ്, തമിഴ്, കന്നഡ ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സിനിമാ താരങ്ങളുടെ കൂട്ടായ്മയില്‍ മമ്മൂട്ടിയെ കാണാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടി സുഹാസിനി രംഗത്തുവന്നിരിക്കുകയാണ്.
‘ ഒരു പ്രധാനപ്പെട്ട ബോര്‍ഡ് മീറ്റിങുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വര്‍ഷം കൂട്ടായ്മയില്‍ അദ്ദേഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ‘ സുഹാസിനി പറഞ്ഞു.
ഈ വര്‍ഷത്തെ കൂട്ടായ്മ കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ചിരഞ്ജീവിയുടെ വീട്ടില്‍ വച്ചായിരുന്നു സംഘടിപ്പിച്ചത്. ഈ കൂട്ടായ്മയുടെ ഫോട്ടോ സുഹാസിനി ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു. ഇങ്ങനെ പോസ്റ്റ് ചെയ്തപ്പോഴാണ് ഒരു ആരാധകന്‍ മമ്മൂട്ടി എവിടെയെന്നു ചോദിച്ചത് ? ഇതിനുള്ള ഉത്തരമാണു സുഹാസിനി നല്‍കിയതും.

 

Share this