സോഷ്യല്‍ മീഡിയയ്ക്കും പ്രിയങ്കരിയായ സുഷമ

Feature

നേതൃതലങ്ങളിലാകട്ടെ, അണികള്‍ക്കിടയിലാകട്ടെ, പാര്‍ട്ടി തലങ്ങളില്‍ ഉടനീളം ആരാധിക്കപ്പെട്ടിരുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു 67-കാരിയായ സുഷമ സ്വരാജ്. അതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമറിയിച്ചിരുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു സുഷമ. ട്വിറ്ററില്‍ ഒരു വലിയ ഫോളോവേഴ്‌സ് അവര്‍ക്കുണ്ടായിരുന്നു.
സുഷമയോട് ആരെങ്കിലുമൊരാള്‍ സോഷ്യല്‍ മീഡിയയിലൂടെ സഹായത്തിനായി അഭ്യര്‍ഥിച്ചാല്‍ നിമിഷ നേരം കൊണ്ട് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ദുരിതത്തിലാകുന്ന പ്രവാസികള്‍ക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്ന ഒരു മന്ത്രിയായിരുന്നു സുഷമ. അതിലൂടെ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍നിന്നും പരിഹാരവും കണ്ടെത്താന്‍ സാധിച്ചിരുന്നു.

സഹായകരമായ ഇടപെടലുകള്‍ക്ക് പേരുകേട്ട സുഷമ ആയിരക്കണക്കിന് ആളുകളുടെ പ്രതീക്ഷയുടെ ഒരു ദീപമായി മാറി.
സംഘര്‍ഷ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ മുതല്‍ വൈദ്യചികിത്സയ്ക്കായി അടിയന്തര വിസ അഭ്യര്‍ത്ഥിക്കുന്ന വിദേശികള്‍ വരെ അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
ട്വിറ്ററിലൂടെ തമാശയാകട്ടെ, സഹായ അഭ്യര്‍ത്ഥനയാകട്ടെ, അവയ്‌ക്കെല്ലാം സുഷമ  പ്രതികരണം നല്‍കുമായിരുന്നു.
2016 ല്‍ വൃക്ക മാറ്റിവയ്ക്കല്‍ നടത്തിയപ്പോഴും ആളുകളുടെ എസ്ഒഎസ് (SOS messages) സന്ദേശത്തോട് പ്രതികരിച്ചിരുന്നു അവര്‍.
പാകിസ്ഥാനുമായി പിരിമുറുക്കം വര്‍ദ്ധിച്ചപ്പോഴും, ഇന്ത്യയില്‍ ചികിത്സയ്ക്കായി വിസ ആവശ്യമുള്ള പാക് പൗരന്മാരെ സുഷമ സ്വരാജ് സഹായിച്ചിരുന്നു.
രണ്ട് വര്‍ഷം മുമ്പ്, ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ തമാശയോട് പ്രതികരിച്ച് അവര്‍ പറഞ്ഞു, യഥാര്‍ത്ഥ ആവശ്യമുണ്ടെങ്കില്‍ ഇന്ത്യക്കാരെ ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസി രക്ഷപ്പെടുത്തുമെന്ന്.

ഇന്ദിരാഗാന്ധിക്കു ശേഷം ഇന്ത്യയുടെ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്ത രണ്ടാമത്തെ വനിതയാണു സുഷമ സ്വരാജ്.

 

Share this