സൈറാ നരസിംഹ റെഡ്ഡിയിലെ ടൈറ്റില്‍ വീഡിയോ ഗാനമെത്തി

Entertainment

ബെംഗലൂരു: ചിരഞ്ജീവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈറാ നരസിംഹ റെഡ്ഡിയിലെ ടൈറ്റില്‍ ഗാനത്തിന്റെ വിഡിയോ പുറത്ത്. അമിത് ത്രിവേദി ചിട്ടപ്പെടുത്തിയ ‘ഓ സൈറ…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും സുധിനി ചൗഹാനും ചേര്‍ന്നാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഇതിനോടകം തന്നെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

 

സ്വാതന്ത്ര സമര പോരാളിയായ ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യമായി യുദ്ധം കുറിച്ച ധീരനായ പോരാളിയാണ് നരസിംഹ റെഡ്ഡി. ചിത്രത്തില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയന്‍താരയാണ് നായിക. തമന്ന, വിജയ് സേതുപതി, കിച്ച സുധീപ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. റാം- ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിരഞ്ജീവിയുടെ 151-ാമത് ചിത്രവും റാം ചരണിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണിത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നിങ്ങനെ നാലു ഭാഷകളിലായി ഒക്ടോബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Share this