Kaniha direct a shortfilm

സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ച് നടി കനിഹ

ചെന്നൈ: ക്യാമറയ്ക്കു മുന്‍പില്‍ നിന്നു പരിചയിച്ച കനിഹ ഇനി സംവിധായികയുടെ തൊപ്പി ധരിച്ചു ക്യാമറയ്ക്കു പിന്നില്‍ നില്‍ക്കും. മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ നടി കനിഹയുടെ സംവിധാനത്തില്‍ തയാറായ ഹ്രസ്വ ചിത്രം മാ (Maa ) മേയ് 10ന് യൂ ട്യൂബില്‍ റിലീസ് ചെയ്തു. രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു മുന്‍പായിരുന്നു കനിഹ ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയത്. ഭാഗ്യത്തിനു ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പിന്നെയും അവശേഷിക്കുകയായിരുന്നു. അത് ലോക്ക്ഡൗണിനിടെ താരം ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റിലിരുന്നു […]

Continue Reading
Amala paul celebrates birthday of brother

ക്വാറന്റൈനിലും സഹോദരന്റെ ജന്മദിനം ആഘോഷമാക്കി അമല

കൊച്ചി: കേരളത്തിലെ വീട്ടില്‍ അമ്മയ്‌ക്കൊപ്പം ക്വാറന്റൈനില്‍ കഴിയുകയാണു നടി അമല പോള്‍. ഈ മാസം അഞ്ചിന് അമലയുടെ സഹോദരന്‍ അഭിജിത്തിന്റെ ജന്മദിനമായിരുന്നു. പക്ഷേ, സഹോദരന്‍ വീട്ടിലില്ല. ദൂരെയാണ്. എങ്കിലും ജന്മദിനം വീട്ടില്‍ കെങ്കേമമായി ആഘോഷിച്ചു അമല. വീട്ടിലെ ഡാന്‍സ് ഫ്‌ളോറില്‍ ടിവി ഓണ്‍ ചെയ്ത് പാട്ട് ഉച്ചത്തില്‍ വച്ച് ഒറ്റയ്ക്കു നൃത്തം ചെയ്തു അമല. സഹോദരന് ജന്മദിനം നേരുന്നതായും നൃത്തത്തിനിടെ അമല പറഞ്ഞു. നൃത്തം ചെയ്യുന്ന വീഡിയോ അമലയുടെ അമ്മയാണു ഷൂട്ട് ചെയ്തത്. ഇതാണ് ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ […]

Continue Reading
Kammatpadom fame Shaun romy shares pictures

വേനല്‍ച്ചൂടിന്റെ കാഠിന്യം കൂട്ടി ഷോണ്‍ റോമി

കൊച്ചി: വേനല്‍ച്ചൂടില്‍ വെന്തുരുകുകയാണ് കേരളം. ഈ ചൂടില്‍ അതിന്റെ കാഠിന്യം കൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് ഷോണ്‍ റോമി എന്ന നടി. ഷോണ്‍ റോമിയെ അറിയില്ലേ…? കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദുല്‍ഖര്‍ സല്‍മാന്റെ കാമുകിയായ അനിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഷോണ്‍ റോമിയാണ്. അതിനു ശേഷം പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രത്തിലും ഷോണ്‍ റോമി വേഷമിട്ടു. അഭിനേത്രി എന്നതിലുപരി മോഡല്‍ കൂടിയായ ഷോണ്‍ ഈയടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ബിക്കനിയില്‍, വീടിന്റെ ടെറസിനു […]

Continue Reading
Actress Shobana says about her likeable director

പ്രിയ സംവിധായകന്റെ പേര് വെളിപ്പെടുത്തി ശോഭന

ചെന്നൈ: അഭിനേത്രിയും നര്‍ത്തകിയുമായ ശോഭന തന്റെ പ്രിയ സംവിധായകന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ ഭരതനാണ് അത്. ശോഭനയുടെ അച്ഛനുമൊപ്പമുള്ള ഭരതന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചാണ് ശോഭന ഇക്കാര്യം വെളുപ്പെടുത്തിയിരിക്കുന്നത്. ശോഭന: അഭിനയത്തിന്റെ തീഷ്ണ സൗന്ദര്യം (നിരൂപണം) https://thenewsday.online/shobana-an-evergreen-actress/ 1987 ല്‍ പുറത്തിറങ്ങിയ ചിലമ്പ് എന്ന ചിത്രത്തിലെ ലൊക്കേഷനില്‍ വച്ച് എടുത്ത ചിത്രമാണത്. ഭരതനായിരുന്നു ചിത്രത്തിന്റെ തിരക്കഥ, സംവിധാനം നിര്‍വഹിച്ചത്. ശോഭനയോടൊപ്പം, റഹ്മാന്‍, നെടുമുടി വേണു, തിലകന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ ചിത്രത്തില്‍ […]

Continue Reading
Shobana FB page hacked

ശോഭനയുടെ ഫേസ്ബുക്ക് എക്കൗണ്ട് ഹാക്ക് ചെയ്തു

ചെന്നൈ: അഭിനേത്രിയും നര്‍ത്തകിയുമായ ശോഭനയുടെ ഫേസ്ബുക്ക് എക്കൗണ്ട് ഹാക്ക് ചെയ്തു. ഇക്കാര്യം ശോഭന ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ശോഭനയുടെ എഫ്ബി പേജില്‍ മിനിറ്റുകളുടെ ഇടവേളകളില്‍ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നത്. ഭൂരിഭാഗവും വീഡിയോകളായിരുന്നു. ഫണ്‍, അഥവാ കുസൃതി നിറഞ്ഞവയും കൗതുകം നിറഞ്ഞവയുമൊക്കെയുള്ള വീഡിയോയായിരുന്നു അവയില്‍ പലതും. സാധാരണ ശോഭന ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യാറില്ല. നൃത്തവുമായി ബന്ധപ്പെട്ട വീഡിയോകളാണു പോസ്റ്റ് ചെയ്യാറുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ശോഭനയുടെ എഫ്ബി പോസ്റ്റുകളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ചിലരില്‍ സംശയം ജനിപ്പിക്കുകയും […]

Continue Reading