Second look poster of nivin pauly movie

അമ്പരിപ്പിക്കുന്ന ലുക്കില്‍ നിവിന്‍ പോളി; സംഗതി പൊളിയെന്ന് ആരാധകര്‍

കൊച്ചി: നിവിന്‍ പോളി പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന രാജീവ് രവി ചിത്രമായ തുറമുഖത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നിവിന്‍ പോളി ഫേസ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. കൊച്ചി തുറമുഖത്ത് ഏര്‍പ്പെടുത്തിയിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായം, അതിനെതിരേ തൊഴിലാളികള്‍ നടത്തിയ പോരാട്ടം എന്നിവയാണു ചിത്രത്തിന്റെ പ്രമേയം. രാജീവ് രവിയും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. Summary: Release of second look poster of Thurumugham.

Continue Reading
Kappela movie release in Netflix

‘ കപ്പേള ‘ സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും

കൊച്ചി: കപ്പേള സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ ഉടന്‍ റിലീസ് ചെയ്യുമെന്നു സംവിധായകനായ മുസ്തഫ ഫേസ്ബുക്കിലൂടെ അറിയിച്ചു. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു, സുധി കോപ്പ തുടങ്ങിയവരാണു ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നത്. കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണു ചിത്രം റിലീസ് ചെയ്തത്. തീയേറ്ററില്‍ ആകെ അഞ്ച് ദിവസം മാത്രമാണ് ഓടിയത്.മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുമ്പോഴായിരുന്നു ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇനി ലോക്ക്ഡൗണ്‍ എന്നു പിന്‍വലിക്കുമെന്നോ, തീയേറ്റര്‍ എന്നു തുറക്കുമെന്നോ […]

Continue Reading
Nasa plans to shoot movie of Tom cruise

ടോം ക്രൂസിനെ വച്ചു ബഹിരാകാശത്ത് സിനിമ പിടിക്കാന്‍ നാസ

വാഷിംഗ്ടണ്‍: ഭൂമിയില്‍ അന്റാര്‍ട്ടിക്ക ഒഴികെയുള്ളിടത്ത് കൊറോണ നാശം വിതച്ചിരിക്കുകയാണ്. ഇതു മൂലമുണ്ടായ നാശനഷ്ടങ്ങള്‍ എത്രയാണെന്നു പറയാന്‍ പോലും ഇപ്പോള്‍ സാധിക്കില്ല. വ്യവസായശാലകള്‍ താല്‍ക്കാലികമായി അടച്ചു. ഗതാഗതം നിറുത്തിവച്ചു. സിനിമാ തീയേറ്ററുകളും മാളുകളും അടച്ചു. സിനിമാ ചിത്രീകരണവും മുടങ്ങി. ഇനി കുറേ നാളത്തേയ്ക്കു സാമൂഹിക അകലം പാലിക്കേണ്ടി വരുമെന്നും പറയപ്പെടുന്നു. അതിനാല്‍ തന്നെ സിനിമ ചിത്രീകരണം പോലുള്ളവ ഉടനെയൊന്നും ആരംഭിക്കാനും സാധിക്കുമെന്ന് പ്രതീക്ഷയില്ല. എന്നാല്‍ നാസ പുതിയൊരു പദ്ധതിയുമായി രംഗത്തുവന്നിരിക്കുകയാണ്. ബഹിരാകാശ നിലയത്തില്‍ സിനിമ ഷൂട്ടിംഗ് എന്നതാണു നാസയുടെ […]

Continue Reading
Anchaam Paathira Movie

അഞ്ചാംപാതിര: ഒരു ആസ്വാദനക്കുറിപ്പ്

അരുണ്‍ രവീന്ദ്രന്‍ സസ്പെന്‍സ് ത്രില്ലര്‍ ലേബലില്‍ ഒരുപാട് ചിത്രങ്ങള്‍ വന്നു പോയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം സിനിമകളും രസിപ്പിക്കാറില്ല. പലപ്പോഴും കഥ പറച്ചിലിന്റെ സസ്പെന്‍സിലും അവസാന ലാപ്പ് ട്വിസ്റ്റുകളിലും മാത്രം ശ്രദ്ധയൂന്നുകയും മേക്കിംഗ് ക്വാളിറ്റിയില്‍ കാര്യമായി ശ്രദ്ധ ചെലുത്താതിരിക്കുകയും ചെയ്യുന്നതിന്റെ കുഴപ്പങ്ങളാണ് ഇത്തരം ചിത്രങ്ങളില്‍ കണ്ടുവരാറുള്ളത്. ആരെയും ഞെട്ടിച്ചു പിടിച്ചിരുത്തുന്ന വലിയ സംഭവങ്ങള്‍ ഉണ്ടാകാറില്ല, ഇനി ഉണ്ടെങ്കിലും അതിനെ ഫാമിലി, പ്രണയം തുടങ്ങിയ മടുപ്പിക്കുന്ന മെലോഡ്രാമയുടെ മേമ്പൊടിയോടെ കൊണ്ടുവരുന്നതോടെ പ്രേക്ഷകന് തീവ്രത കുറഞ്ഞായിരിക്കും അനുഭവപ്പെടുക. എന്നാല്‍ അഞ്ചാം പാതിര എന്ന […]

Continue Reading
Forensic movie in Amazon prime

ഫൊറന്‍സിക് സിനിമ ആമസോണ്‍ പ്രൈമില്‍ മേയ് 1ന്

കൊച്ചി: ടൊവിനോ തോമസ് നായകനായെത്തിയ ഫൊറന്‍സിക് എന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ മേയ് 1 മുതല്‍ സ്ട്രീം ചെയ്യും. തീയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോഴായിരുന്നു ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്നു തീയേറ്ററുകളെല്ലാം അടച്ചിട്ടു. ലോക്ക്ഡൗണ്‍ മേയ് മൂന്നിന് അവസാനിക്കുമ്പോള്‍ ചിത്രം റീ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു. പക്ഷേ, ലോക്ക്ഡൗണ്‍ കഴിയുന്ന മേയ് 3നു ശേഷം തീയേറ്റര്‍ തുറക്കുന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇതാണു സിനിമയുടെ നിര്‍മാതാക്കളെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ […]

Continue Reading

സിനിമയുടെ കൊയ്ത്തുകാലം നഷ്ടപ്പെടുന്നു: സത്യന്‍ അന്തിക്കാട്

തൃശൂര്‍: സിനിമയുടെ കൊയ്ത്തുകാലമെന്ന് അറിയപ്പെടുന്ന ഏപ്രില്‍, മേയ മാസം പൂര്‍ണമായും നഷ്ടപ്പെടുന്നതായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഏപ്രില്‍ 10 ന് മമ്മൂട്ടിയെ നായകനാക്കിയുള്ള പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ പദ്ധതിയിട്ടെങ്കിലും ഒരൊറ്റ വൈറസ് ലോകത്തിന്റെ തന്നെ താളം തെറ്റിച്ചെന്നു സത്യന്‍ അന്തിക്കാട് പറഞ്ഞു. ഫേസ്ബുക്കില്‍ തിങ്കളാഴ്ച (ഏപ്രില്‍ 13) പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം സൂചിപ്പിച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം: Summary: Cinema releases may delay

Continue Reading

ദുല്‍ഖറിന് ഇന്‍സ്റ്റയില്‍ 50 ലക്ഷം ഫോളോവേഴ്‌സ്

  കൊച്ചി: ഇന്‍സ്റ്റാഗ്രാമില്‍ 50 ലക്ഷം ഫോളോവേഴ്‌സ് എന്ന അപൂര്‍വ നേട്ടത്തിന് യുവനടന്മാരില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന്‍ അര്‍ഹനായി. ‘ വൂ ഹൂ !! ഇന്ന് ഞങ്ങള്‍ 5 ദശലക്ഷം വരുന്ന കുടുംബമാണ്. എല്ലാ സ്‌നേഹത്തിനും നന്ദി! ഇതിന് മുന്നില്‍ വിനയാന്വിതനാകുന്നു. അനുഗ്രഹീതനാണെന്നു തോന്നുന്നു. എന്നും നന്ദിയുള്ളവനാണ് ‘ – 5 ദശലക്ഷം നേട്ടം കൈവരിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു ദുല്‍ഖര്‍ കുറിച്ചു. കാജല്‍ അഗര്‍വാളും, അതിതി റാവു ഹൈദാരിയും ഒന്നിക്കുന്ന പുതിയ തമിഴ് ചിത്രമായ ഹേ സിനാമികയാണു […]

Continue Reading