ഫോട്ടോഷൂട്ടിനിടെ വരന്റെ തലപ്പാവ് എടുത്ത് മാറ്റാന്‍ ജിറാഫ് ശ്രമിച്ചു

കാലിഫോര്‍ണിയ: വരന്റെ തലപ്പാവ് തലയില്‍നിന്ന് മോഷ്ടിക്കാന്‍ ശ്രമിക്കുന്ന സ്റ്റാന്‍ലി എന്ന ജിറാഫിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്തിരിക്കുന്ന ഉല്ലാസകരമായ വീഡിയോ അമീഷിന്റെയും മേഘനയുടെയും വെഡിംഗ് ഫോട്ടോഷൂട്ടിനിടെയാണ് ചിത്രീകരിച്ചത്. സീബ്രകള്‍, കുതിരകള്‍, ജിറാഫുകള്‍ എന്നിവയുടെ വീടെന്നു വിശേഷിപ്പിക്കുന്ന കാലിഫോര്‍ണിയയിലെ മാലിബുവിലുള്ള സാഡില്‍ റോക്ക് റാഞ്ചിലാണ് അമീഷിന്റെയും മേഘനയുടെയും വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ചടങ്ങിനു ശേഷം ജിറാഫിന്റെ ചുറ്റുവട്ടത്ത് നവദമ്പതികള്‍ ഫോട്ടോയ്ക്കായി പോസ് ചെയ്തപ്പോഴാണ് രസകരമായ സംഭവമുണ്ടായത്. വരന്‍ തലയില്‍ അണിഞ്ഞിരുന്ന […]

Continue Reading