Exam SSLC, Plustwo

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താമെന്നു കേന്ദ്രം

Top Stories

ന്യൂഡല്‍ഹി: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഉപാധികളോടെ നടത്താന്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍. ഇന്നു(മേയ്20) സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നു. മേയ് 26 ന് നടത്താനിരുന്ന പരീക്ഷയാണു മാറ്റിയത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

മേയ് 31 വരെയുള്ള നാലാം ഘട്ട ലോക്ക്ഡൗണ്‍ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണു സംസ്ഥാനം എസ് എസ് എല്‍ സി പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്കു എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നു കേന്ദ്രം അറിയിച്ചിരിക്കുകയാണ്. പക്ഷേ, പരീക്ഷ നടത്തുകയാണെങ്കില്‍ മുന്‍കരുതലുകളെടുക്കണമെന്നു കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
കണ്ടെന്‍യ്‌മെന്റ് സോണുകളില്‍ പരീക്ഷ നടത്താന്‍ പാടില്ല, പരീക്ഷയെഴുതുന്ന കുട്ടികളെ പരീക്ഷ ഹാളിലേക്ക് വീടുകളില്‍നിന്നും വാഹനങ്ങളില്‍ എത്തിക്കണമെന്നും തിരികെ വീടുകളില്‍ കൊണ്ടു പോയി ആക്കണമെന്നും നിര്‍ദേശമുണ്ട്. പരീക്ഷ ഹാളില്‍ പ്രവേശിക്കുന്നതിനു മുന്‍പു പനിയുണ്ടോ എന്നു പരിശോധിക്കണം. മാസ്‌ക് ധരിക്കണം ഇതൊക്കെയാണു കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍.

Summary: Central Government says state can conduct sslc, plus two exam.

Share this