സുരക്ഷാവലയം ഭേദിച്ച് മുതല, സംഭവം അമേരിക്കയില്‍

Top Stories

വാഷിംഗ്ടണ്‍: നുഴഞ്ഞുകയറ്റക്കാരനെ അകറ്റിനിര്‍ത്താന്‍ ഫ്‌ളോറിഡയിലെ ഒരു നാവിക താവളത്തിലെ സുരക്ഷാ മുന്‍കരുതലുകള്‍ പര്യാപ്തമായില്ല.
ഓണ്‍ലൈനില്‍ വൈറലാകുന്ന ഭയാനകമായ ഒരു വീഡിയോയില്‍ കാണിക്കുന്നത്, ഒരു വലിയ മുതല യുഎസിലെ ജാക്സണ്‍വില്ലിലെ നേവല്‍ എയര്‍ സ്റ്റേഷന്‍ സൈനിക താവളത്തിലേക്ക് പ്രവേശിക്കാന്‍ വേലി കയറുന്ന രംഗങ്ങളാണ്്. ഈ പ്രദേശത്തു കൂടി കഴിഞ്ഞ ശനിയാഴ്ച യാത്ര ചെയ്യുകയായിരുന്ന ക്രിസ്റ്റീന സ്റ്റീവാര്‍ഡാണ് മുതല സുരക്ഷാ വേലി ഭേദിച്ച് കയറാന്‍ ശ്രമിക്കുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ അവര്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ഈ വീഡിയോയ്ക്ക് ഇതിനോടകം മൂന്ന് ലക്ഷം വ്യൂസ് ലഭിച്ചു.

Share this