Dogs' ability to sniff out whether people are infected with COVID-19 will be put to the test

നായ്ക്കള്‍ക്ക് കോവിഡ് 19 രോഗികളെ തിരിച്ചറിയാന്‍ സാധിക്കുമോ ? ഗവേഷണത്തിന്‌ ആറ് ലക്ഷം ഡോളര്‍

Business

ലണ്ടന്‍: കോവിഡ് 19 ബാധിതരെ മണം പിടിച്ചു തിരിച്ചറിയാന്‍ നായ്ക്കള്‍ക്കു കഴിവുണ്ടോയെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ പരിശോധിക്കാനൊരുങ്ങുന്നു. ആളുകളില്‍ കോവിഡ് 19 രോഗം കണ്ടെത്താനുള്ള വേഗതയേറിയ മാര്‍ഗങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണിത്.
ഗവേഷണത്തിനു 6,06,000 ഡോളര്‍ അനുവദിച്ചതായി ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍, ഡര്‍ഹാം യൂണിവേഴ്‌സിറ്റി, മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്‌സ് എന്ന ബ്രിട്ടീഷ് ചാരിറ്റിയും ചേര്‍ന്നാണു ഗവേഷണം നടത്തുക.
ബയോ-ഡിറ്റക്ഷന്‍ നായ്ക്കള്‍ക്കു കാന്‍സര്‍ രോഗം കണ്ടെത്താന്‍ കഴിവുണ്ട്. ഈ സാഹചര്യത്തിലാണു കോവിഡ് 19 കണ്ടെത്താന്‍ നായ്ക്കള്‍ക്കു കഴിവുണ്ടോ എന്ന കാര്യം ഗവേഷകര്‍ പരിശോധിക്കാനൊരുങ്ങുന്നത്.
ലാബ്രഡോര്‍, കോക്കര്‍ സ്പാനിയല്‍സ് വിഭാഗത്തില്‍ ഉള്‍പ്പെട്ട ആറ് നായ്ക്കള്‍ക്ക് ലണ്ടന്‍ ആശുപത്രിയില്‍നിന്നുള്ള കോവിഡ് 19 രോഗികളുടെ ഗന്ധത്തിന്റെ സാമ്പിളുകള്‍ ഗവേഷണത്തിന്റ ഭാഗമായി നല്‍കും. തുടര്‍ന്ന് രോഗം ബാധിക്കാത്ത ആളുകളില്‍നിന്നും അവരുടെ മണം വേര്‍തിരിച്ചറിയാന്‍ പഠിപ്പിക്കും.
മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്‌സ് എന്ന ബ്രിട്ടീഷ് ചാരിറ്റി പറഞ്ഞത് അവര്‍ മുമ്പ് നായ്ക്കളെ ചില കാന്‍സറുകള്‍, പാര്‍ക്കിന്‍സണ്‍സ് രോഗം, മലേറിയ എന്നിവ കണ്ടെത്താന്‍ പരിശീലിപ്പിച്ചിട്ടുണ്ടെന്നാണ്.

ഇപ്പോള്‍ കോവിഡ് 19 കണ്ടെത്താന്‍ നായ്ക്കളില്‍ നടത്തുന്ന പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ഒരു നായക്ക് മണിക്കൂറില്‍ 250 ആളുകളെ വരെ പരിശോധിക്കാനാകും. പൊതുയിടങ്ങളിലും വിമാനത്താവളങ്ങളിലും അവയെ ഉപയോഗിക്കാനുമാകും.

Summary: Research To Test If Dogs CanIdentify COVID-19 Patients .

Share this