നരേന്ദ്രമോദിയെ ഫോളോ ചെയ്ത് വൈറ്റ് ഹൗസ്

World

 

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോവിഡ്-19 സമ്മാനിച്ചിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ അതോടൊപ്പം വലിയ അംഗീകാരവും കൂടിയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസായ വൈറ്റ് ഹൗസിന്റെ ട്വിറ്റര്‍ എക്കൗണ്ട് മോദിയെയും ഇന്ത്യയുടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ഫോളോ ചെയ്യാന്‍ തുടങ്ങി. ഇതൊരു അപൂര്‍വ ബഹുമതിയായിട്ടാണു കണക്കാക്കുന്നത്. കാരണം, വൈറ്റ് ഹൗസ് ട്വിറ്ററില്‍ ആകെ 19 പേരെ മാത്രമാണു ഫോളോ ചെയ്യുന്നത്. അതില്‍ മോദിയും, രാംനാഥ് കോവിന്ദും ഒഴികെ, അമേരിക്കക്കാരല്ലാത്ത നേതാക്കളെ ഫോളോ ചെയ്യുന്നുമില്ല. ട്വിറ്ററിലെ മോദിയുടെ പേഴ്‌സണല്‍ എക്കൗണ്ടും, രാഷ്ട്രപതി ഭവന്റെ എക്കൗണ്ടുമാണ് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം മുതല്‍ ഫോളോ ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവന്‍ ട്വിറ്റര്‍ എക്കൗണ്ട് രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റാണു കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യ അമേരിക്കയിലേക്കു ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി ചെയ്തിരുന്നു. ഈ മരുന്ന് കോവിഡ്-19 ചികിത്സയ്ക്ക് ഉത്തമമാണെന്ന് റിപ്പോര്‍ട്ടുണ്ട്. അമേരിക്കയാകട്ടെ, കോവിഡ്-19 പ്രതിസന്ധിയെ അഭിമുഖീകരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ നല്‍കിയ മരുന്ന് അമേരിക്കയ്ക്കു വലിയ തോതില്‍ പ്രയോജനം ചെയ്യുമെന്നും കരുതുന്നുണ്ട്.

Summary: The office of the President of United States, has started following PM Modi

Share this